Latest NewsNewsIndia

2024 ലെ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി തന്നെ: അമിത് ഷാ

ന്യൂഡൽഹി: 2024 ലെ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്ര മോദി തന്നെയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യ സെൻ തുടക്കമിട്ട പ്രധാനമന്ത്രി ചർച്ചയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Read Also: പ്രഫഷണൽ വിസയിൽ സൗദിയിലെത്തുന്നവർ കോൺസുലേറ്റിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടതില്ല: അറിയിപ്പുമായി അധികൃതർ

പ്രധാനമന്ത്രിയാകാൻ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്ക് കഴിവുണ്ടെന്നായിരുന്നു സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യസെൻ പരാമർശിച്ചത്. പ്രാദേശിക പാർട്ടികൾ ഒന്നിച്ച് നിന്നാൽ ബിജെപിക്ക് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയം ചൂണ്ടിക്കാട്ടിയാണ് നരേന്ദ്രമോദിയുടെ തുടർ സാധ്യതയെ കുറിച്ച് അമിത് ഷാ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് വിജയം ഒരു സന്ദേശമായിരുന്നുവെന്നും 2024ൽ മോദി പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, അടുത്ത വർഷം നടക്കുന്ന നിയമസഭ തെരഞ്ഞടുപ്പുകളിലും പ്രധാനമന്ത്രിയേയും, കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികളേയും ഉയർത്തി വോട്ട് നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

Read Also: റെക്കോർഡിലേക്ക് കുതിക്കുന്ന വിരാട് കോലിക്കും ടീം ഇന്ത്യക്കും ആശംസകൾ: കുറിപ്പുമായി മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button