Latest NewsNewsTechnology

എയർടെൽ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, തിരഞ്ഞെടുത്ത റീചാർജ് പ്ലാനുകൾക്കൊപ്പം 2 ജിബി ഡാറ്റ സൗജന്യം

എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിക്കുന്നവർക്കാണ് സൗജന്യമായി ഡാറ്റ ഉപയോഗിക്കാൻ സാധിക്കുക

ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ എയർടെൽ. ഉപയോക്താക്കൾക്ക് 2 ജിബി ഡാറ്റ സൗജന്യമായാണ് എയർടെൽ നൽകുന്നത്. എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിക്കുന്നവർക്കാണ് സൗജന്യമായി ഡാറ്റ ഉപയോഗിക്കാൻ സാധിക്കുക. എങ്ങനെ സൗജന്യ ഡാറ്റ ക്ലെയിം ചെയ്യണമെന്ന് പരിചയപ്പെടാം.

തിരഞ്ഞെടുത്ത റീചാർജ് പ്ലാനുകൾക്കൊപ്പമാണ് 2 ജിബി ഡാറ്റ സൗജന്യമായി നൽകുന്നത്. പ്രീപെയ്ഡ് പ്ലാനുകളായ 58 രൂപ, 65 രൂപ, 98 രൂപ, 265 രൂപ, 359 രൂപ, 549 രൂപ, 699 രൂപ, 719 രൂപ, 839 രൂപ എന്നിവ റീചാർജ് ചെയ്യുമ്പോൾ 2 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുന്നതാണ്. എയർടെൽ താങ്ക്സ് ആപ്പ് ഉപയോഗിച്ചാണ് റീചാർജ് ചെയ്യേണ്ടത്. ഈ വ്യവസ്ഥ പാലിക്കുന്നവർക്ക് മാത്രമാണ് 2 ജിബി ഡാറ്റ ലഭിക്കുകയുള്ളൂ എന്ന് എയർടെൽ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: കാടാമ്പുഴ ദേവീ ക്ഷേത്രത്തിന്റെ ഐതിഹ്യം അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button