Kallanum Bhagavathiyum
Latest NewsNewsInternationalUK

വാഴയിലയിൽ ഓഫീസ് ജീവനക്കാരോടൊപ്പം സദ്യ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പൊങ്കൽ ആഘോഷ വീഡിയോ വൈറലാകുന്നു

ലണ്ടൻ: സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പൊങ്കൽ ആഘോഷ വീഡിയോകൾ. ഓഫീസ് ജീവനക്കാരോടൊപ്പം വാഴയിലയിൽ സദ്യയുണ്ട് പൊങ്കൽ ആഘോഷിക്കുന്ന ഋഷി സുനകിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ലണ്ടനിലെ ഡൗണിംഗ് സ്ട്രീറ്റിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് പൊങ്കൽ ആഘോഷം നടന്നത്.

Read Also: പാറയുമായി വന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു : കാര്‍ പൂര്‍ണമായും തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

പരമ്പരാഗത രീതിയനുസരിച്ച് വാഴയിലയിൽ സദ്യ കഴിക്കുന്ന പ്രധാനമന്ത്രിയാണ് വീഡിയോയിലുള്ളത്. ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ട്. പൊങ്കൽ ആഘോഷിക്കുന്ന എല്ലാവർക്കും ആശംസകൾ അറിയിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. ലോകത്തെ മുഴുവൻ കുടുംബങ്ങൾക്കും ഈ ആഘോഷം എത്രമാത്രം പ്രാധാന്യമുള്ളതെന്ന് തനിക്കറിയാം. ലോകമെമ്പാടുമുള്ള എല്ലാവർക്കും ഈ തൈപൊങ്കൽ ദിനത്തിൽ ആരോഗ്യവും സന്തോഷവും നൽകട്ടെ എന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: മോദി സർക്കാർ പ്രവർത്തിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായി: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

shortlink

Related Articles

Post Your Comments


Back to top button