Latest NewsUAENewsInternationalGulf

വെള്ളിയാഴ്ച്ച വരെ മഴ തുടരും: താപനില കുറയാനും സാധ്യത

അബുദാബി: വെള്ളിയാഴ്ച്ച വരെ രാജ്യത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. താപനില കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. ജനുവരി 20 വരെ രാജ്യത്തെ വിവിധ മേഖലകളിൽ മഴ പെയ്യാനിടയുണ്ട്.

Read Also: മുന്‍ വൈരാഗ്യം: യുവാവിനെ വീട്ടില്‍ അതിക്രമിച്ച് കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു

യുഎഇയുടെ തീരപ്രദേശങ്ങളിൽ അന്തരീക്ഷ താപനില പരമാവധി 22 ഡിഗ്രി മുതൽ 27 ഡ്രിഗ്രി വരെ രേഖപ്പെടുത്തനാണ് സാധ്യത. രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിൽ അന്തരീക്ഷ താപനില പരമാവധി 25 ഡിഗ്രി മുതൽ 30 ഡ്രിഗ്രി വരെയും, പർവ്വതപ്രദേശങ്ങളിൽ അന്തരീക്ഷ താപനില പരമാവധി 10 ഡിഗ്രി മുതൽ 15 ഡ്രിഗ്രി വരെയും രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

മഴ പെയ്യുന്ന സമയത്ത് വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കൃത്യമായ അകലം പാലിച്ചു വേണം വാഹനമോടിക്കേണ്ടത്. ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ഇൻഫർമേഷൻ ബോർഡുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

Read Also: ദാവൂദ് ഇബ്രാഹിം പാക് യുവതിയെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഐഎ

shortlink

Related Articles

Post Your Comments

Related Articles


Back to top button