Latest NewsNewsSaudi ArabiaInternationalGulf

വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ചു: സൗദി അറേബ്യ

റിയാദ്: വിദേശത്ത് നിന്നെത്തുന്ന ഉംറ തീർത്ഥാടകരുടെ ഇൻഷുറൻസ് തുക കുറച്ച് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഉംറ തീർത്ഥാടകരുടെ സമഗ്ര ഇൻഷുറൻസ് തുകയിൽ അറുപത്തിമൂന്ന് ശതമാനം കുറവ് വരുത്തിയതായാണ് മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. 235 റിയാലായിരുന്നു നേരത്തെ ഇൻഷുറൻസ് തുക. 87 റിയാൽ മാത്രമായിരിക്കും ഇനി മുതൽ നൽകേണ്ടത്.

Read Also: ആറു മാസത്തിലധികമായി വിദേശത്തുള്ളവർ ജനുവരി 31 ന് മുൻപ് രാജ്യത്ത് തിരിച്ചെത്തണം: അറിയിപ്പുമായി കുവൈത്ത്

വിദേശ ഉംറ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഈ സമഗ്ര ഇൻഷുറൻസ് അവരുടെ വിസ നടപടികളിൽ ഉൾപ്പെടുന്നതാണ്. തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ വെച്ച് ഉണ്ടാകാനിടയുള്ള ചികത്സ, ഹോസ്പിറ്റൽ വാസം, ട്രാഫിക് ആക്‌സിഡന്റ് എന്നിവ ഉൾപ്പടെയുള്ള അടിയന്തിര സാഹചര്യങ്ങൾക്ക് പരിരക്ഷ നൽകുന്നതിനാണ് ഇൻഷുറൻസ്.

അതേസമയം, ഇത്തവണ 20 ലക്ഷം പേർ ഹജ് നിർവ്വഹിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് നേരത്തെ അറിയിച്ചിരുന്നു. കോവിഡ് വൈറസ് വ്യാപനത്തിന് മുൻപുണ്ടായിരുന്ന പോലെ പൂർണ ശേഷിയിൽ ഇത്തവണ ഹജ് തീർത്ഥാടകരെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷത്തെ ഹജിന് ഇമ്യൂണൈസേഷൻ, പ്രായ വ്യവസ്ഥകൾ ബാധകമല്ല. വിദേശ രാജ്യങ്ങളിൽ നിന്നുള്ള 18 ലക്ഷം പേരും സൗദിയിൽ നിന്നുള്ള രണ്ടു ലക്ഷത്തോളം പേരുമാണ് ഇത്തവണ ഹജ് നിർവഹിക്കുക. ഇത്തവണത്തെ ഹജിന് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാകും. മുമ്പ് അംഗീകരിച്ചതു പ്രകാരം ഓരോ രാജ്യത്തെയും മുസ്ലിം ജനസംഖ്യയിൽ ആയിരം പേർക്ക് ഒന്ന് എന്ന അനുപാതത്തിലാണ് ഹജ് ക്വാട്ട നിർണയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയം : സയ്യിദ് അക്ബറുദ്ദീന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button