Latest NewsKeralaNews

കോൺഗ്രസിൽ എഴുത്തും വായനയുമുള്ള ആളുകളെ അടുപ്പിക്കാറില്ലെന്ന സത്യമാണ് കെ മുരളീധരൻ സാക്ഷ്യപ്പെടുത്തിയത്; എഎ റഹീം

തിരുവനന്തപുരം: പുതിയ കാലത്തിനും, ഇന്നത്തെ കേരളത്തിനും യോചിക്കാത്ത പാർട്ടിയാണ് കോൺഗ്രസ് എന്നാണ് കെ മുരളീധരൻ പറഞ്ഞതെന്ന് എഎ റഹീം എംപി. എഴുത്തും വായനയുമുള്ളവരോടുള്ള പേടി കോൺഗ്രസ് പാർട്ടിയുടെ സ്വഭാവമാണെന്ന കെ മുരളീധരന്റെ പ്രസ്താവനയെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിൽ എഴുത്തും വായനയുമുള്ള ആളുകളെ അടുപ്പിക്കാറില്ല എന്ന സത്യമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. ഇത്തരക്കാർ നേതൃത്വം നൽകുന്ന ഒരു പാർട്ടിയ്ക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയുമെന്നും എംപി ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

എഴുത്തും വായനും ഉള്ളവരെ നമ്മുടെ പ്രസ്ഥാനത്തിന് പേടിയാണ് അങ്ങനെയുള്ളവർ വന്നാൽ എന്തെങ്കിലും ആകും എന്ന പേടിയാണ്.” ശ്രീ കെ മുരളീധരന്റെ പ്രതികരണമാണിത്. കോൺഗ്രസ്സിൽ എഴുത്തും വായനയുമുള്ള ആളുകളെ അടുപ്പിക്കാറില്ല എന്ന സത്യമാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. അപ്പോൾ; വിവരമുള്ള മലയാളികൾക്ക് പിന്നെയെങ്ങനെ കോൺഗ്രസ്സിനെ പിന്തുണയ്ക്കാൻ കഴിയും ? എഴുത്തും വായനയും കാഴ്ചപ്പാടുമില്ലാത്തവർ നേതൃത്വം നൽകുന്ന ഒരു പാർട്ടിയ്ക്ക് എങ്ങനെ ആധുനിക കാലത്തെ കേരളത്തെ മുന്നോട്ട് നയിക്കാൻ കഴിയും? ചുരുക്കത്തിൽ, പുതിയ കാലത്തിനും,ഇന്നത്തെ കേരളത്തിനും യോചിക്കാത്ത പാർട്ടിയാണ് കോൺഗ്രസ്സ് എന്നാണ് ശ്രീ കെ മുരളീധരൻ പറഞ്ഞു വയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button