Latest NewsNewsBusiness

ഗംഭീര തിരിച്ചുവരവുമായി ആമസോൺ, ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന നേട്ടം സ്വന്തമാക്കി

ആപ്പിളിന്റെ ബ്രാൻഡ് മൂല്യം 16 ശതമാനം ഇടിഞ്ഞ് 355.1 ബില്യൺ ഡോളറിൽ നിന്ന് 297.5 ബില്യൺ ഡോളറായിരിക്കുകയാണ്

ലോകത്തിലെ ഏറ്റവും മൂല്യമുള്ള ബ്രാൻഡ് എന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് ആഗോള ഭീമനായ ആമസോൺ. ഗ്ലോബൽ 500 2023 റിപ്പോർട്ട് പ്രകാരം, ലോകത്തിലെ മൂല്യമുള്ള ബ്രാൻഡുകളിൽ ഒന്നാം സ്ഥാനത്താണ് ആമസോൺ എത്തിയിരിക്കുന്നത്. ബ്രാൻഡ് മൂല്യം 15 ശതമാനം ഇടിഞ്ഞിട്ടും ഏറ്റവും മൂല്യമുള്ള കമ്പനി എന്ന നേട്ടം നിലനിർത്താൻ ആമസോണിന് സാധിച്ചിട്ടുണ്ട്. ഇത്തവണ ആപ്പിളിനെ മറികടന്നാണ് ആമസോണിന്റെ മുന്നേറ്റം.

വിതരണ ശൃംഖലയിൽ ഉണ്ടായ തടസങ്ങൾ, വരുമാനത്തിലെ ഇടിവ് തുടങ്ങിയവയാണ് ആപ്പിൾ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാൻ ഉണ്ടായ പ്രധാന കാരണങ്ങൾ. ആപ്പിളിന്റെ ബ്രാൻഡ് മൂല്യം 16 ശതമാനം ഇടിഞ്ഞ് 355.1 ബില്യൺ ഡോളറിൽ നിന്ന് 297.5 ബില്യൺ ഡോളറായിരിക്കുകയാണ്. അതേസമയം, ആമസോണിന്റെ ബ്രാൻഡ് മൂല്യം 299.3 ബില്യൺ ഡോളറാണ്.

Also Read: അമിതമായ ക്ഷീണവും മുടി കൊഴിച്ചിലും: സ്ത്രീകള്‍ ഈ ലക്ഷണങ്ങളെ ഒരിക്കലും അവഗണിക്കരുത്

ഇത്തവണ ഇൻസ്റ്റഗ്രാമിന്റെ ബ്രാൻഡ് മൂല്യം 42 ശതമാനം ഉയർന്ന് 47.4 ബില്യൺ ഡോളറിലെത്തി. ലിങ്ക്ഡ്ഇൻ കമ്പനിയുടെ മൂല്യവും 49 ശതമാനം ഉയർന്നിട്ടുണ്ട്. ഇലക്‌ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെ ബ്രാൻഡ് മൂല്യം 44 ശതമാനം ഉയർന്ന് 66.2 ബില്യൺ ഡോളറിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button