KeralaLatest NewsNewsBusiness

ഗ്ലോബൽ എക്സ്പോ വൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് 2023: വേദിയാകാനൊരുങ്ങി കൊച്ചി

ഫെബ്രുവരി നാല് മുതലാണ് ജിഇഎക്സ് കേരള 2023 നടക്കുക

ഗ്ലോബൽ എക്സ്പോ വൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ് 2023- ന് ഇത്തവണ ആതിഥേയം വഹിക്കാനൊരുങ്ങി കൊച്ചി. ഫെബ്രുവരി നാല് മുതലാണ് ജിഇഎക്സ് കേരള 2023 നടക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന എക്സ്പോ ഫെബ്രുവരി ആറിന് സമാപിക്കുന്നതാണ്. മറൈൻഡ്രൈവിൽ എക്സ്പോയുമായി ബന്ധപ്പെട്ടുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.

ഇന്ത്യയിലും വിദേശത്തുമുള്ള മാലിന്യ പരിപാലന, സംസ്കരണ മേഖലയിലെ പുത്തൻ കണ്ടുപിടുത്തങ്ങളെയും രീതികളെയും പരിചയപ്പെടുത്തുന്ന എക്സ്പോയാണ് ഗ്ലോബൽ എക്സ്പോ വൺ വേസ്റ്റ് മാനേജ്മെന്റ് ടെക്നോളജീസ്. ഒട്ടനവധി തരത്തിലുള്ള മാലിന്യ സംസ്കരണം മാർഗ്ഗങ്ങൾ എക്സ്പോയിൽ ഉണ്ടാകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടി ശുചിത്വ മിഷനാണ് എക്സ്പോ സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് 250 രൂപയും, വിദ്യാർത്ഥികൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്.

Also Read: പ​ള്ള​ത്ത് ടൂ​റി​സ്റ്റ് ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു : ബൈ​ക്ക് യാ​ത്ര​ക്കാ​രന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button