KeralaLatest NewsNews

കേരള ഖരമാലിന്യ പരിപാലന പദ്ധതി: നിക്ഷേപ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ഇന്ന് മുതൽ നീക്കം ചെയ്യും

93 നഗരസഭകളിലെ വിവിധ ഇടങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം പൂർണമായും നീക്കം ചെയ്യുന്നതാണ്

കേരള ഖരമാലിന്യ പരിപാലന പദ്ധതിക്ക് ഇന്ന് തിരി തെളിയും. പദ്ധതിക്ക് കീഴിൽ സംസ്ഥാനത്തെ നഗരസഭകളിലെ നിക്ഷേപ കേന്ദ്രങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം കൃത്യമായി സംസ്കരിച്ചുമാറ്റി ഭൂമി വീണ്ടെടുക്കുന്നതാണ്. 2,400 കോടി രൂപ ചെലവ് കണക്കാക്കുന്ന ഈ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 10.30-ന് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

93 നഗരസഭകളിലെ വിവിധ ഇടങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യം പൂർണമായും നീക്കം ചെയ്യുന്നതാണ്. അത്യാധുനിക സാങ്കേതികവിദ്യയിൽ ലോകോത്തര സംവിധാനങ്ങൾ അടക്കമുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഈ പദ്ധതിക്ക് ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും പിന്തുണയുണ്ട്. 2027 വരെയാണ് പദ്ധതിയുടെ കാലാവധി. 93 നഗരസഭകളിൽ സമഗ്ര മാലിന്യ പരിപാലന രൂപരേഖ തയ്യാറാക്കൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതിൽ 31 എണ്ണമാണ് പൂർത്തിയായത്.

Also Read: ഭാരതത്തിലെ വിവിധ ദിവ്യ വൃക്ഷങ്ങളും അവയുടെ ആത്മീയവും ആരോഗ്യപരവുമായ ഗുണങ്ങളും

നടപ്പ് സാമ്പത്തിക വർഷം 19 മാലിന്യ കൂമ്പാരങ്ങളിലെ മാലിന്യങ്ങൾ കൃത്യമായ രീതിയിൽ സംസ്കരിക്കും. അതേസമയം, അടിസ്ഥാന വികസന ഗ്രാൻഡായി നഗരസഭകൾക്ക് 1200 കോടി രൂപ അനുവദിക്കുന്നതാണ്. മാലിന്യ കൂമ്പാരങ്ങൾ ഘട്ടം ഘട്ടമായി നീക്കം ചെയ്യുന്നതോടെ നഗരസഭയ്ക്ക് കീഴിൽ സിഎൻജി യൂണിറ്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, ബയോ പാർക്കുകൾ എന്നിവ സ്ഥാപിക്കാൻ ധാരണയായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button