NewsHealth & Fitness

വൃക്കരോഗം ഉള്ളവരാണോ? ഡയറ്റിൽ നിന്നും ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ

ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് വൃക്ക. രക്തത്തിലെ മാലിന്യങ്ങളും, വിഷാംശങ്ങളും നീക്കം ചെയ്യാനുള്ള കഴിവ് വൃക്കയ്ക്ക് ഉണ്ട്. ഇന്ന് മിക്ക ആളുകളെയും വൃക്കരോഗം ബാധിക്കാറുണ്ട്. തുടക്കത്തിൽ പ്രത്യേക ലക്ഷണങ്ങൾ ഒന്നും പ്രകടമാകാറില്ലെങ്കിലും, പിന്നീട് സങ്കീർണതകളിലേക്ക് വൃക്കരോഗം മാറാറുണ്ട്. വൃക്കരോഗമുള്ളവർ ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് അനിവാര്യമാണ്. വൃക്കരോഗികൾ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ഒട്ടനവധി ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് അറിയാം.

രുചികരമായ അവോക്കാഡോ വൃക്കരോഗികൾ കഴിക്കുന്നത് നല്ലതല്ല. ഇവയിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിൽ എത്തുന്നത് വൃക്കയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

Also Read: ശബരിമലയിൽ ഇത്തവണത്തേത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനം: കാണിക്ക എണ്ണലിൽ ഇടപെട്ട് ഹൈക്കോടതി

വൃക്കരോഗികൾ സോഡിയത്തിന്റെ അളവുള്ള ഭക്ഷണങ്ങൾ ഡയറ്റിൽ നിന്നും പരമാവധി ഒഴിവാക്കേണ്ടതാണ്. സോഡിയം ശരീരത്തിൽ അടിഞ്ഞു കൂടുമ്പോൾ ആരോഗ്യത്തെ തന്നെ ബാധിക്കും. സൂപ്പുകൾ, സോസുകൾ എന്നിവയിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്.

പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയുടെ പ്രധാന സ്രോതസുകളാണ് പാൽ, ചീസ്, തൈര് എന്നിവ. വൃക്കകൾ തകരാറിലാണെങ്കിൽ ഉയർന്ന അളവിൽ ഫോസ്ഫറസ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. ഇത് കാൽസ്യവും ഫോസ്ഫറസും തമ്മിലുള്ള അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും, എല്ലുകളിൽ നിന്ന് കാൽസ്യത്തെ വലിച്ചെടുക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button