Latest NewsNewsIndia

കേന്ദ്രം ഭരിക്കുന്നത് ‘രാജ്യത്തെ വഞ്ചിച്ചവര്‍,രാഷ്ട്രപിതാവിനെ വധിച്ചവര്‍’:കേന്ദ്രത്തെ വിമര്‍ശിച്ച് പിണറായി ഹൈദരാബാദില്‍

ഹൈദരാബാദ്: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെഡറല്‍ സംവിധാനം അട്ടിമറിക്കാനാണു കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നീക്കമെന്ന് അദ്ദേഹം ആരോപിച്ചു. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) സംഘടിപ്പിച്ച റാലിയിലായിരുന്നു പിണറായി വിജയന്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം നടത്തിയത്.

Read Also: തീരുമാനങ്ങളിൽ ഗുരുതരമായ പിഴവ്‌: 70% തൊഴിലാളികളെ പിരിച്ചുവിടുമെന്ന് ‘ഗോ മെക്കാനിക് സഹസ്ഥാപകൻ

‘നമ്മുടെ ഭാഷ നമ്മുടെ സ്വത്വമാണ്. പകരം ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ല. അതു രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കും. ബിജെപി സര്‍ക്കാര്‍ ജുഡീഷ്യറിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയെക്കൂടി ഉള്‍പ്പെടുത്താനാണു സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ ചീഫ് ജസ്റ്റിസിന്റെ ശക്തമായ നിലപാടു പ്രതീക്ഷാര്‍ഹമാണ്. ഇന്ത്യ ജനാധിപത്യ മതേതരത്വ രാജ്യമാണ്. രാജ്യത്തെ വഞ്ചിച്ചവര്‍, രാഷ്ട്രപിതാവിനെ വധിച്ചവരാണു കേന്ദ്രത്തില്‍. സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കേന്ദ്രം കൈ കടത്താന്‍ ശ്രമിക്കുന്നു. ഭിന്നിപ്പിക്കാനുള്ള വര്‍ഗീയ അജണ്ടകള്‍ക്കെതിരെ ജനം ഒരുമിക്കണംട പിണറായി വിജയന്‍ പറഞ്ഞു.

ഖമ്മം നഗരത്തിലാണു സമ്മേളനം നടക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button