Latest NewsNewsInternational

പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്

ഇസ്ലാമാബാദ് : സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്.

Read Also: തൃപ്തി ദേശായിയേക്കാൾ എന്ത് കൊണ്ടും ദർശനം എന്ന പുണ്യ പ്രവർത്തിക്ക് അർഹ അമല പോൾ: കുറിപ്പ്

പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ മറവിലാണ് കടത്ത്. പാകിസ്ഥാനില്‍ നിരവധി പദ്ധതികള്‍ ചൈന നടത്തുന്നുണ്ട്. വിവിധ പ്രോജക്ടുകളുടെ പൂര്‍ത്തീകരണത്തിനായി ആയിരക്കണക്കിന് ചൈനീസ് ഉദ്യോഗസ്ഥരാണ് പാകിസ്ഥാനില്‍ തങ്ങുന്നത്. ഇവര്‍ പാകിസ്ഥാനില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയടക്കം വിവാഹത്തിന്റെ മറവില്‍ ചൈനയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിവാഹത്തിന്റെ പേരിലാണ് ചൈന പാകിസ്ഥാനില്‍ നിന്നും മനുഷ്യക്കടത്ത് നടത്തുന്നത്. ചൈനീസ് പൗരന്‍മാരുടെ ഈ പ്രവൃത്തിക്കെതിരെ ചെറുവിരല്‍ പോലും പാക് ഭരണാധികാരികള്‍ ഉയര്‍ത്തുന്നില്ല. വിവാഹത്തിന് പുറമേ വ്യാജ ബിസിനസ് രേഖകള്‍ ചമച്ചാണ് ചൈനക്കാര്‍ പെണ്‍കുട്ടികളെ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. പെണ്‍കുട്ടികളെ കൊണ്ടുപോകുന്നതിന് പകരമായി 5000 ഡോളര്‍ വരെയാണ് പ്രതിഫലമായി നല്‍കുന്നത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button