KollamLatest NewsKeralaNattuvarthaNews

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ഏറഴികത്തു കിഴക്കതിൽ വീട്ടില്‍ ക്രിസ്റ്റി എന്ന ആര്‍. വിഷ്ണുവാണ് (32) അറസ്റ്റിലായത്

ചാത്തന്നൂര്‍: എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. കൊല്ലം മുണ്ടയ്ക്കല്‍ തെക്കേവിള ഏറഴികത്തു കിഴക്കതിൽ വീട്ടില്‍ ക്രിസ്റ്റി എന്ന ആര്‍. വിഷ്ണുവാണ് (32) അറസ്റ്റിലായത്. ചാത്തന്നൂര്‍ റേഞ്ച് എക്‌സൈസ് സംഘം ആണ് യുവാവിനെ പിടികൂടിയത്.

തിങ്കളാഴ്ച പുലര്‍ച്ച മൂന്നോടെയാണ് കേസിനാസ്പദമായ സംഭവം. ചാത്തന്നൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് ഡിപ്പോക്ക്​ സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളില്‍ നിന്ന് 8.435 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.

Read Also : യൂത്ത് ലീഗ് സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം: പ്രവ‍ര്‍ത്തകര്‍ അക്രമാസക്തരായി, പോലീസ് ലാത്തി വീശി

ചാത്തന്നൂര്‍ എക്സൈസ് ഇന്‍സ്‌പെക്​ടര്‍ എം. കൃഷ്ണകുമാർ, പ്രിവന്റിവ് ഓഫീസര്‍മാരായ ആര്‍.ജി. വിനോദ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ഒ.എസ്. വിഷ്ണു, എസ്. അഖില്‍ പ്രശാന്ത്, എം. വിഷ്ണു എന്നിവര്‍ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button