Jobs & VacanciesNews

കരസേനയിലേയ്ക്ക് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം: വിശദവിവരങ്ങള്‍ ഇങ്ങനെ

കരസേനയുടെ ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ (ടെക്) കോഴ്സിലേക്കും ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ (ടെക്) വിമന്‍ കോഴ്സിലേക്കും ഫെബ്രുവരി 9 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഒക്ടോബറില്‍ തുടങ്ങുന്ന കോഴ്സില്‍ പുരുഷന്‍മാര്‍ക്കു 175 ഒഴിവും സ്ത്രീകള്‍ക്കു 14 ഒഴിവും. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. കരസേനാ വെബ്സൈറ്റില്‍ നല്‍കിയ മാനദണ്ഡങ്ങളനുസരിച്ചു ശാരീരികയോഗ്യത ഉണ്ടായിരിക്കണം. ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം.

Read Also : കൂട്ടപിരിച്ചുവിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്, 5 ശതമാനം ജീവനക്കാർ പുറത്തേക്ക്

യോഗ്യത: ബന്ധപ്പെട്ട വിഭാഗങ്ങളില്‍ എന്‍ജിനീയറിങ് ബിരുദം. നിബന്ധനകള്‍ക്കു വിധേയമായി അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. എന്‍ജിനീയറിങ് വിഭാഗങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ വെബ്സൈറ്റിലുണ്ട്.

പ്രായം: 2023 ഒക്ടോബര്‍ ഒന്നിന് 20-27.

തിരഞ്ഞെടുപ്പ്: എസ്എസ്ബി ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ് എന്നീ രണ്ടു ഘട്ടങ്ങളായുള്ള ഇന്റര്‍വ്യൂ ബെംഗളൂരു ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടത്തും.

പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്കും (ടെക്, നോണ്‍ ടെക്) 2 ഒഴിവുണ്ട്. ടെക് എന്‍ട്രിയില്‍, ഏതെങ്കിലും എന്‍ജിനീയറിങ് വിഭാഗത്തില്‍ ബിഇ/ബിടെക്കും നോണ്‍ ടെക് എന്‍ട്രിയില്‍, ഏതെങ്കിലും ബിരുദവുമാണ് യോഗ്യത. പ്രായം: 35. ഓഫ്ലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 24.

shortlink

Related Articles

Post Your Comments

Related Articles


Back to top button