CinemaMollywoodLatest NewsNews

‘ചലഞ്ചർ’: ഗംഭീര സംഘട്ടനം, നായകന് പരിക്ക്

ചലഞ്ചർ സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനിടയിൽ നായകന് പരിക്ക് . സെഞ്ച്വറി വിഷന്റെ ബാനറിൽ മമ്മി സെഞ്ച്വറി നിർമ്മിച്ച് മെഹമൂദ് കെ എസ് സ൦വിധാനം ചെയ്യുന്ന ചലഞ്ചർ എന്ന മലയാള സിനിമയുടെ ചിത്രീകരണം പെരുമ്പാവൂരിൽ പുരോഗമിക്കുന്നതിനിടയിലാണ് സംഭവം. നായകനായ റഫീഖ് ചൊക്ലിയുടെ കാൽപാദത്തിനേറ്റ പരിക്കുമൂലം ഷൂട്ട് നിർത്തിവച്ചു.

ഫെബ്രുവരി ആദൃവാര൦ ഷൂട്ട് പുനരാരംഭിക്കു൦. ഒരു മുഴുനീള ക്രൈം ത്രില്ലർ ചിത്രമായ ചലഞ്ചറിൽ 5 സ൦ഘട്ടനങ്ങളാണുള്ളത്. ഈ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് നായകന് പരിക്കേറ്റത്. സിനിമയുടെ എറ്റവും ആകർഷക ഘടകമാണ് ഈ സംഘടന രംഗങ്ങൾ.

Read Also:- പദവിയിലൊന്നും വലിയ കാര്യമില്ല,കേരള ഹൗസില്‍ ഒരു റൂം കിട്ടും, ശമ്പളവുമുണ്ടാകും : കെ.വി തോമസിനെ പരിഹസിച്ച് കെ.മുരളീധരന്‍

ചലഞ്ചറിൻ്റെ കഥ, തിരക്കഥ, സംഭാഷണം, സ൦വിധാനം-മെഹമൂദ് കെ. എസ്, DOP- ഷെട്ടി മണി, അസോസിയേറ്റ് ഡയറക്ടർ- അർജുൻ ദേവരാജ്, പ്രൊഡക്ഷൻ കൺട്രോളർ – നിതീഷ് മുരളി, ലെയിസൺ ഓഫീസ൪ – സെബി ഞാറയ്ക്കൽ, ഓഫീസ് നിർവ്വഹണം – ഗോകുൽ രാജൻ, ആ൪ട്ട്- വിനോദ് മാധവൻ & ബിജു, കോസ്റ്റൃ൦സ്- ജോയ് മഞ്ഞപ്ര,സ൦ഘട്ടന൦-സലീ൦ ബാവ, സ൦ഗീത൦- ബാഷ് ചേർത്തല, പശ്ചാത്തല സംഗീതം – ജോയ് മാധവ്, ഡി.ഐ-ദീപക്, പി.ആർ.ഒ- അയ്മനം സാജൻ.ചിത്രം
ഏപ്രിൽ മാസം തിയേറ്ററുകളിലെത്തു൦.

പി.ആർ.ഒ- അയ്മനം സാജൻ.

shortlink

Post Your Comments


Back to top button