Latest NewsNewsIndia

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ നിന്ന് കനത്ത മുന്നറിയിപ്പ്

ന്യൂഡല്‍ഹി:  നിയമവാഴ്ചയെ മാനിച്ചില്ലെങ്കില്‍ നിയമത്തിന് മുന്നില്‍ ഉത്തരം ബോധിപ്പിക്കേണ്ടി വരുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.

Read Also: നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

സുപ്രീം കോടതി അനുവാദം നല്‍കാതെ സീറോ മലബാര്‍ സഭയുടെ ഭൂമി ഇടപാട് കേസില്‍ വിചാരണകോടതിയില്‍ ഹാജരാകാതിരുന്ന നടപടിയെ രൂക്ഷമായി വിമര്‍ശിച്ചാണ് കര്‍ദ്ദിനാളിന് ഈ മുന്നറിയിപ്പ് നല്‍കിയത്. വാദം പൂര്‍ത്തിയാക്കിയ കര്‍ദ്ദിനാളിന്റേതടക്കമുള്ള ഹര്‍ജികള്‍ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി എന്നിവരടങ്ങുന്ന ബെഞ്ച് വിധി പറയാനായി മാറ്റി.

വിചാരണ കോടതിയില്‍ ഹാജരാകാതിരിക്കാന്‍ തങ്ങള്‍ ഒരു ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിട്ടില്ലായിരുന്നുവെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. മറിച്ച് കര്‍ദ്ദിനാള്‍ വിചാരണ കോടതിയില്‍ ഒരിക്കല്‍ ഹാജരാകാനും തുടര്‍ ദിവസങ്ങളില്‍ ഒഴിവ് അനുവദിക്കാന്‍ അവിടെ ആവശ്യപ്പെടാനുമാണ് സുപ്രീംകോടതി പറഞ്ഞത്. അതോടൊപ്പം കേസില്‍ കേരള ഹൈകോടതിയും ലക്ഷ്മണ രേഖ ലംഘിച്ചുവെന്ന് ബെഞ്ച് കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button