KottayamLatest NewsKeralaNattuvarthaNews

​നി​​യ​​ന്ത്ര​​ണം​വി​​ട്ട ടി​​പ്പ​​ർ ലോ​​റി ടൂ​​റി​​സ്റ്റ് ബ​​സു​​മാ​​യി കൂ​ട്ടി​യി​ടി​ച്ചു : ലോറി ക്ലീനർക്ക് പ​രി​ക്ക്

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് മേ​​വെ​​ള്ളൂ​​ർ സ്വ​​ദേ​​ശി ഏ​​ലി​​യാ​​സി(67)​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്

വൈ​ക്കം: ​നി​​യ​​ന്ത്ര​​ണം​വി​​ട്ട ടി​​പ്പ​​ർ ലോ​​റി ടൂ​​റി​​സ്റ്റ് ബ​​സു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ ടി​​പ്പ​​ർ ലോ​​റി​​യു​​ടെ ക്ലീ​​ന​​ർ​​ക്ക് പ​​രി​​ക്കേ​​റ്റു. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് മേ​​വെ​​ള്ളൂ​​ർ സ്വ​​ദേ​​ശി ഏ​​ലി​​യാ​​സി(67)​​നാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. ഇയാൾ വൈ​​ക്കം താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ ചികിത്സയിലാണ്.

Read Also : സ്വർണവിലയിൽ ഇന്ന് മാറ്റമില്ല : വെള്ളി വിലയിൽ ഇടിവ്, ഇന്നത്തെ നിരക്കുകളറിയാം

വൈ​​ക്കം വ​​ല്ല​​കം പ​​ള്ളി​​ക്ക് സ​​മീ​​പം ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.15-ന് ആയി​​രു​​ന്നു അ​​പ​​ക​​ടം നടന്നത്. സി​​മ​​ന്‍റ് ക​​ട്ട​​യും ക​​യ​​റ്റി​​വ​​ന്ന ടി​​പ്പ​​ർ ലോ​​റി​​യാ​​ണ് നി​​യ​​ന്ത്ര​​ണം​വി​​ട്ട് ടൂ​​റി​​സ്റ്റ് ബ​​സു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ച​​ത്. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ത​​ക​​ർ​​ന്ന ലോ​​റി​​യു​​ടെ മു​​ൻ​​ഭാ​​ഗ​​ത്ത് ഏ​​ലി​​യാ​​സി​​ന്‍റെ കാ​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. തുടർന്ന്, ഫ​​യ​​ർ​​ഫോ​​ഴ്സി​​ന്‍റെ​​യും നാ​​ട്ടു​​കാ​​രു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ഫ്ര​​ണ്ട് ഡോ​​ർ ഗ്യാ​​സ് ക​​ട്ട​​ർ ഉ​​പ​​യോ​​ഗി​​ച്ച് വെ​​ട്ടി​​പ്പൊ​​ളി​​ച്ചാ​​ണ് ഇ​​യാ​​ളെ ലോ​​റി​​യി​​ൽ​ നി​​ന്ന് പു​​റ​​ത്തെ​​ടു​​ത്ത​​ത്.

അ​​പ​​ക​​ട​​ത്തി​​ൽ ടൂ​​റി​​സ്റ്റ് ബ​​സി​​ന്‍റെ മു​​ൻ​​ഭാ​​ഗം ത​​ക​​ർ​​ന്നിട്ടുണ്ട്. ടൂ​​റി​​സ്റ്റ് ബ​​സി​​ൽ ഏ​​താ​​നും യാ​​ത്ര​​ക്കാ​​രു​​ണ്ടാ​​യി​​രു​​ന്നെ​​ങ്കി​​ലും ആ​​ർ​​ക്കും പ​​രി​​ക്കി​​ല്ല. അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ർ​​ന്ന് വൈ​​ക്കം – ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് റൂ​​ട്ടി​​ൽ ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു. വൈ​​ക്കം പൊ​​ലീ​​സും ഫ​​യ​​ർ​​ഫോ​​ഴ്സും സ്ഥ​​ല​​ത്തെ​​ത്തിയാണ് വാ​​ഹ​​ന​​ങ്ങ​​ൾ നീ​​ക്കി ഗ​​താ​​ഗ​​തം പു​​നഃ​സ്ഥാ​​പി​​ച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button