Latest NewsNewsBusiness

ഐഫോൺ കയറ്റുമതിയിൽ ചൈനയെ പിന്തള്ളി ഇന്ത്യ, റെക്കോർഡ് മുന്നേറ്റം

2025- ഓടെ ഐഫോണിന്റെ 25 ശതമാനവും ഇന്ത്യയിൽ നിർമ്മിക്കാനാണ് ഇരുകമ്പനികളുടെയും നീക്കം

ദീർഘ കാലമായി ഐഫോൺ നിർമ്മാണ രംഗത്തും കയറ്റുമതി രംഗത്തും കുത്തകയായിരുന്ന ചൈനയെ പിന്തള്ളിയിരിക്കുകയാണ് ഇന്ത്യ. കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നും 25 ദശലക്ഷത്തിലധികം ഐഫോണുകളാണ് കയറ്റുമതി ചെയ്തിരിക്കുന്നത്. ഇതോടെ, നിർമ്മാണത്തിലും കയറ്റുമതിയിലും ചൈനയെ പിന്തള്ളി അതിവേഗം മുന്നേറുകയാണ് ഇന്ത്യ. മുൻ സാമ്പത്തിക വർഷം ഇതേ പാദവുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതിയിൽ രണ്ടിരട്ടി വർദ്ധനവ് ഉണ്ടായിട്ടുണ്ട്. യുഎസ്- ചൈന ബന്ധം വഷളായതിനെ തുടർന്ന് ഉൽപ്പാദന രംഗത്ത് കനത്ത തിരിച്ചടികളാണ് ചൈന നേരിടുന്നത്.

പ്രധാനമായും വിസ്ട്രോൺ, ഫോക്സ്‌കോൺ എന്നീ കമ്പനികളാണ് ഇന്ത്യയിൽ ഐഫോൺ നിർമ്മിക്കുന്നത്. 2025- ഓടെ ഐഫോണിന്റെ 25 ശതമാനവും ഇന്ത്യയിൽ നിർമ്മിക്കാനാണ് ഇരുകമ്പനികളുടെയും നീക്കം. 2022- ൽ ഐഫോൺ- 14 ആദ്യ അസംബ്ലി യൂണിറ്റ് ഇന്ത്യയിൽ ആരംഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യയ്ക്ക് ശുഭ സൂചനയാണ് നൽകുന്നത്. 2019- ൽ ഐഫോണിന്റെ 47 ശതമാനവും ഉൽപ്പാദിപ്പിച്ചിരുന്നത് ചൈനയിൽ നിന്നായിരുന്നു. എന്നാൽ, കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ 2020- ൽ ഉൽപ്പാദനം 41 ശതമാനമായും, 2021- ൽ 36 ശതമാനമായും കുത്തനെ കുറഞ്ഞു. ആപ്പിളിന് പുറമേ, നിരവധി ടെക് ഭീമന്മാർ ചൈനയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ കൂട്ടത്തോടെ പദ്ധതിയിടുന്നുണ്ട്.

Also Read: ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button