MalappuramKeralaNattuvarthaLatest NewsNews

എംഡിഎംഎ ത്രാസിൽ തൂക്കി വിൽപ്പന നടത്തുന്നതിനിടെ രണ്ടുപേർ പൊലീസ് പിടിയിൽ

കാടപ്പടി ഉങ്ങുങ്ങല്‍ സ്വദേശി നെയ്യന്‍ ഇബ്രാഹീം (34), കരുവാങ്കല്ല് സ്വദേശി കോട്ടേപാറ അബ്ദുല്‍ ലത്തീഫ് (36) എന്നിവരാണ് രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായത്

മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎ കൈമാറ്റം ചെയ്യുന്നതിനിടെ യുവാക്കൾ പൊലീസ് പിടിയിൽ. നിന്നും രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കാടപ്പടി ഉങ്ങുങ്ങല്‍ സ്വദേശി നെയ്യന്‍ ഇബ്രാഹീം (34), കരുവാങ്കല്ല് സ്വദേശി കോട്ടേപാറ അബ്ദുല്‍ ലത്തീഫ് (36) എന്നിവരാണ് രണ്ട് ഗ്രാം എംഡിഎംഎയുമായി പിടിയിലായത്.

Read Also : അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം, വിഷ്ണുവിനെതിരെ നടപടിയെടുത്ത് ലോ കോളേജ് അധികൃതര്‍

വടക്കീല്‍മാട് പാലത്തിന് സമീപം ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. സ്വര്‍ണം തൂക്കുന്ന ത്രാസ്സില്‍ വെച്ചു തൂക്കി ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇവർ എംഡിഎംഎ വിൽപ്പന നടത്തുന്നത്. ഇത്തരത്തിൽ ലഹരി കൈമാറുന്നതിനിടെ ആയിരുന്നു പൊലീസ് എത്തിയത്.

പൊലീസിനെ കണ്ട ഉടൻ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്. കാറും ത്രാസും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button