KeralaLatest NewsNews

കേരളത്തിന് എയിംസ് ലഭ്യമാക്കണം: മുഖ്യമന്ത്രി

ആലപ്പുഴ: കേരളത്തിന് എയിംസ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള എല്ലാ യോഗ്യതയും കേരളത്തിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

Read Also: നോട്ടിഫിക്കേഷനുകൾ നിർത്തിവച്ച് ഇടവേളയെടുക്കാം, പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ തവണ നടത്തിയ ചർച്ചയിൽ പ്രതീക്ഷ ഉണ്ടായിരുന്നു. ആരോഗ്യകരമായ ചർച്ചയായിരുന്നു നടന്നത്. എന്നാൽ ലിസ്റ്റ് വന്നപ്പോൾ കേരളത്തിന്റെ പേരുണ്ടായിരുന്നില്ലെന്നും കാലതാമസം വരുത്താതെ എയിംസ് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ മെഡിക്കൽ കോളജിലെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ സൂപ്പർ സ്‌പെഷ്യലിറ്റി ബ്ലോക്ക് നിർമ്മാണത്തിൽ കേന്ദ്രസർക്കാരിന്റെ സംഭാവനകൾക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ഇത്തരത്തിൽ കേന്ദ്രസർക്കാരിന്റെ നിന്നും കൂടുതൽ ഇടപെടലുകൾ ഇനിയുമുണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Read Also: കേരളം കടക്കെണിയിലാണെന്ന പ്രചാരണം തെറ്റ്: സംസ്ഥാനത്തിനെതിരെ ചിലര്‍ വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button