KottayamKeralaNattuvarthaLatest NewsNews

ഓ​ട്ടോ ഡ്രൈ​വ​റെ വധിക്കാൻ ശ്ര​മം : ര​ണ്ടു​പേ​ർ പിടിയിൽ

വെ​ള്ളാ​വൂ​ർ ഏ​റ​ത്തു​വ​ട​ക​ര ഭാ​ഗ​ത്ത് കു​ന്ന​ത്തു​പു​ഴ​യി​ൽ സു​ഭാ​ഷ് (38), വെ​ള്ളാ​വൂ​ർ കോ​ത്ത​ല​പ്പ​ടി ഭാ​ഗ​ത്ത് ഏ​റ​ത്തു​പാ​ല​ത്ത് ശ്യാം ​കു​മാ​ർ (32) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

മ​ണി​മ​ല: ഓ​ട്ടോ ഡ്രൈ​വ​റെ വധിക്കാൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റിൽ. വെ​ള്ളാ​വൂ​ർ ഏ​റ​ത്തു​വ​ട​ക​ര ഭാ​ഗ​ത്ത് കു​ന്ന​ത്തു​പു​ഴ​യി​ൽ സു​ഭാ​ഷ് (38), വെ​ള്ളാ​വൂ​ർ കോ​ത്ത​ല​പ്പ​ടി ഭാ​ഗ​ത്ത് ഏ​റ​ത്തു​പാ​ല​ത്ത് ശ്യാം ​കു​മാ​ർ (32) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. മ​ണി​മ​ല പൊലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : തൃശൂരില്‍ വൻ ലഹരിമരുന്ന് വേട്ട : ഒന്നരക്കോടിയുടെ ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടി, ഒരാൾ അറസ്റ്റിൽ

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആണ് സംഭവം. ഇ​വ​ർ കോ​ത്ത​ല​പ്പ​ടി-​പ​ള്ള​ത്തു​പാ​റ റോ​ഡി​ൽ ഓ​ട്ടോ ഓ​ടി​ച്ചു വ​രി​ക​യാ​യി​രു​ന്ന യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തി ചീ​ത്ത വി​ളി​ക്കു​ക​യും മാ​ര​കാ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന്, ഇ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വും സു​ഭാ​ഷും ത​മ്മി​ൽ മു​ൻ വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്നോ​ണ​മാ​ണ് ഇ​വ​ർ യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്.

പ​രാ​തി​യുടെ അടിസ്ഥാനത്തിൽ മ​ണി​മ​ല പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​രു​വ​രെ​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മ​ണി​മ​ല സ്റ്റേ​ഷ​ൻ എ​സ്എ​ച്ച് ബി. ​ഷാ​ജി​മോ​ൻ, എ​സ്ഐ​മാ​രാ​യ സു​നി​ൽ​കു​മാ​ർ, വി​ജ​യ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ അ​ജി​ത്ത്, ജോ​ബി, ജി​മ്മി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ്‌ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button