MollywoodLatest NewsKeralaNewsEntertainment

കാഴ്ച എപ്പോള്‍ വേണമെങ്കിലും പോകാം, മരുന്ന് വാങ്ങാന്‍ തന്നെ ഇരുപതിനായിരം രൂപ വേണം: നടൻ കിഷോറിന്റെ ജീവിതം

ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് ആദ്യം തനിക്ക് സുഖമില്ലാതെ ആയത്

കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് കിഷോർ. അ കഴിഞ്ഞ ദിവസം ഫ്‌ളേവ്‌ഴ്‌സ് ഒരു കോടിയില്‍ പങ്കെടുത്തപ്പോൾ ജീവിതത്തില്‍ തനിക്കുണ്ടായ ദുരന്തങ്ങളെ പറ്റി താരം പറഞ്ഞിരുന്നു. ഒരു രോഗവസ്ഥ കാരണം ശരീരത്തില്‍ എപ്പോഴും വിറയലും ക്ഷീണവും അനുഭവപ്പെട്ടിരുന്നുവെന്നും എല്ലാ മാസവും ആശുപത്രിയില്‍ കഴിയേണ്ടി വരുമായിരുന്നുവെന്നും ഒന്നരവര്‍ഷത്തോളം തനിക്കു ജോലിക്ക് പോകാന്‍ പോലും സാധിച്ചില്ലെന്നും കിഷോർ പങ്കുവച്ചു.

read also: ശെടാ ആർത്തവത്തിന് അവധിയോ! പരസ്യത്തിൽ ചാടുന്നതും ഓടുന്നതുമായ പെൺകുട്ടികളെ കണ്ട് നെടുവീർപ്പിടുന്നവർ : കുറിപ്പ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

ഒരു സീരിയലിന്റെ ലൊക്കേഷനില്‍ വച്ചാണ് ആദ്യം തനിക്ക് സുഖമില്ലാതെ ആയത്. പിന്നാലെ വലിയ ഒരു ഹോസ്പ്പിറ്റലില്‍ താന്‍ പോയി. ചെക്കപ്പു നടത്തിയപ്പോള്‍ ലിവറിന് പ്രശ്‌നമുണ്ടോ എന്നു സംശയത്താല്‍ അവര്‍ അത് ചെക്ക് ചെയ്തു. അപ്പോള്‍ ചെറുതായി കോണ്‍ട്രാസ്റ്റ് ഉണ്ടെന്നാണ് അവര്‍ കണ്ടു പിടിച്ചത്. കുറച്ച് കാലം മരുന്ന് കഴിച്ചു. ഒന്നര വര്‍ഷത്തോളം ആ ആശുപത്രിയില്‍ തന്നെയായിരുന്നു ചികിത്സ. ആ സമയത്ത് അഭിനയം നിര്‍ത്തി. ഒട്ടും നടക്കാന്‍ പറ്റില്ലായിരുന്നു വിറയലായിരുന്നു. ആദ്യമൊക്കെ ചികിത്സായ്ക്കായുള്ള പണം തന്റെ സമ്പാദ്യത്തില്‍ ഉണ്ടായിരുന്നു. പിന്നീട് സംഘടനയും സുഹൃത്തുക്കളുമൊക്കെ സഹായിച്ചു. കൈയ്യില്‍ പണമില്ലാതെ വന്നപ്പോള്‍ താന്‍ പിന്നെ മെഡിക്കല്‍ കോളേജിലേക്ക് പോയി.

അവിടെ വച്ചാണ് ശരിയായ പ്രശ്നം കണ്ടുപിടിക്കുന്നത്. പിറ്റിയൂട്ടറി ഗ്ലാന്റിനകത്ത് ഒരു സിസ്റ്റാണ്. അതായിരുന്നു പ്രധാന പ്രശ്നം. തൈറോയ്ഡ് വളരെ കൂടിയിട്ടുണ്ടായിരുന്നു. കണ്ണിലേക്കാണ് ആ വളര്‍ച്ച വന്നു നില്‍ക്കുന്നത്. ഇപ്പോള്‍ കണ്ണിന്റെ വെയിനിന്റെ അടുത്താണ് ആ വളര്‍ച്ച എത്തിയിരിക്കുന്നത്. കണ്ണിന്റെ കാഴ്ച എപ്പോള്‍ വേണമെങ്കില്‍ പോകാം. എല്ലാ മാസവും കണ്ണും സിസ്റ്റിന്റെ വളര്‍ച്ചയും പരിശോധിക്കണം. സ്റ്റിറോയ്ഡ് കഴിക്കുകയാണ്. അതിനാല്‍ ഷുഗറൊന്നും നിയന്ത്രിക്കാനാകില്ല. ചികിത്സയുടെ തുടക്കത്തില്‍ ഓരോ മാസവും രണ്ട് ലക്ഷം രൂപ ചിലവുണ്ടായിരുന്നു. ഇപ്പോള്‍ മരുന്ന് വാങ്ങാന്‍ തന്നെ ഏകദേശം ഇരുപതിനായിരം രൂപ വേണം, സ്‌കാനിംഗിന് വേറെ തുകയും വേണം. ‘ -കിഷോർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button