AlappuzhaKeralaNattuvarthaLatest NewsNews

വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു : ആലപ്പുഴയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാ(63)ണ് പിടിയിലായത്

ആലപ്പുഴ: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ അറസ്റ്റിൽ. അരൂക്കുറ്റി സ്വദേശിയും മദ്രസ അധ്യാപകനുമായ മുഹമ്മദാ(63)ണ് പിടിയിലായത്.

Read Also : ഭാ​ര്യ​യു​ടെ വീ​ട്ടി​ൽ ക​യ​റി ഭാ​ര്യാ​പി​താ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: യുവാവ് പിടിയിൽ

ആലപ്പുഴ ജില്ലയിലെ ചന്തിരൂരിലാണ് കേസിനാസ്പദമായ സംഭവം. പ്രതി ഒരു മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന്, വിവരം അറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി മദ്രസയിൽ കൂടുതൽ വിദ്യാർത്ഥികളെ പീഡിപ്പിച്ചതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ‌‌‌

പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button