Latest NewsUAENewsInternationalGulf

ദുബായിൽ ഭൂചലനം

ദുബായ്: ദുബായിൽ ഭൂചലനം. പൂർത്തിയാകാത്ത റിയൽ എസ്റ്റേറ്റ് പദ്ധതി പൊളിക്കുന്ന ജോലികൾ ആരംഭിച്ചതിന് പിന്നാലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. മീഡിയ സിറ്റിക്ക് സമീപമുള്ള മുൻ ദുബായ് പേൾ ആണ് പൊളിക്കുന്നത്. മീഡിയാ സിറ്റിയിലും മറീനയിലുമാണ് ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാം ജുമൈറയോട് ചേർന്നുള്ള വിലയേറിയ ഭൂമിയിലാണ് പേൾ സ്ഥിതി ചെയ്യുന്നത്.

Read Also: ചന്ദനം വെട്ടിയെടുത്ത് ചെറുകഷണങ്ങളാക്കി കടത്താന്‍ ശ്രമം : 65 കിലോ ചന്ദനവുമായി മൂന്നുപേര്‍ അറസ്റ്റിൽ

നവംബർ മാസം മുതൽ ഏറെ നാളായി ഉപേക്ഷിക്കപ്പെട്ട പദ്ധതിയിലെ പൂർത്തിയാകാത്ത അര ഡസൻ കെട്ടിടങ്ങൾ പൊളിച്ചുനീക്കി വരികയാണ്. ഇന്ന് രാവിലെ 11 ന് കെട്ടിടങ്ങൾ പൊളിക്കുമ്പോഴായിരുന്നു പ്രകമ്പനം അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.

Read Also: ഗവർണറെ കൊണ്ട് കള്ളം പറയിപ്പിക്കുന്ന മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയാണ്: കെ. സുരേന്ദ്രൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button