Kallanum Bhagavathiyum
KeralaLatest NewsNews

എംഎല്‍എമാര്‍ക്ക് നാട്ടിലിറങ്ങാന്‍ പറ്റാത്ത സ്ഥിതി: മന്ത്രിമാരെ വിമർശിച്ച് ഗണേഷ് കുമാര്‍

പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്

തിരുവനന്തപുരം: മന്ത്രിമാർ ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനവുമായി കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇടത് മുന്നണി നിയമസഭാ കക്ഷിയോഗത്തിലാണ് മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം പോരെന്ന വിമർശനം ഗണേഷ് കുമാര്‍ ഉന്നയിച്ചത്.

read also: ‘കാര്യവട്ടത്തെ സര്‍വ്വകലാശാല കാമ്പസില്‍ നിന്നും പേരൂര്‍ക്കട മാനസികരോഗാശുപത്രിയിലേക്ക് അധികം ദൂരമില്ല’ അഡ്വ എ ജയശങ്കര്‍

പല വകുപ്പുകളിലും പ്രഖ്യാപനം മാത്രമാണ് നടക്കുന്നത്. എംഎല്‍എമാര്‍ക്ക് നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എംഎല്‍എമാര്‍ക്ക് അനുവദിച്ച പദ്ധതികളുടെ ഭരണാനുമതി പോലും നല്‍കുന്നില്ല. അടുത്ത ബജറ്റിലെങ്കിലും പരിഹാരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗണേഷ് കുമാറിന്റെ വിമര്‍ശനത്തിനെതിരെ സിപിഎം എംഎല്‍എമാര്‍ രംഗത്തെത്തി.

shortlink

Related Articles

Post Your Comments


Back to top button