Latest NewsNewsBusiness

നിക്ഷേപക അടിത്തറ വിശാലമാക്കാനൊരുങ്ങി ഗൗതം അദാനി, ഓഹരികളുടെ പ്രാരംഭ വിൽപ്പന ഉടൻ ആരംഭിക്കും

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ കമ്പനികൾ ഇതിനോടകം ഐപിഒ നടത്തിയിട്ടുണ്ട്

നിക്ഷേപക അടിത്തറ കൂടുതൽ വിശാലമാക്കാൻ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് ഗൗതം അദാനി. റിപ്പോർട്ടുകൾ പ്രകാരം 2026- നും 2028- നും ഇടയിൽ അഞ്ച് കമ്പനികളുടെ പ്രാരംഭ ഓഹരി വിൽപ്പന നടത്താനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്. തുറമുഖം മുതൽ ഊർജ്ജം വരെയുള്ള മേഖലകളിലെ കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് തയ്യാറെടുപ്പുകൾ നടത്തുന്നത്. നിക്ഷേപം വർദ്ധിപ്പിക്കുന്നതിനോടൊപ്പം, വായ്പ അനുപാതം മെച്ചപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.

അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള വിവിധ കമ്പനികൾ ഇതിനോടകം ഐപിഒ നടത്തിയിട്ടുണ്ട്. അദാനി എയർപോർട്ട് ഹോൾഡിംഗ് ലിമിറ്റഡ് ഉൾപ്പെടെ അതാണ് ന്യൂ ഇൻഡസ്ട്രീസ് ലിമിറ്റഡ്, അദാനി റോഡ് ട്രാൻസ്പോർട്ട് ലിമിറ്റഡ്, അദാനി കണക്സ് പ്രൈവറ്റ് ലിമിറ്റഡ്, ഗ്രൂപ്പിന്റെ മെറ്റൽസ് ആൻഡ് മൈനിംഗ് യൂണിറ്റുകൾ എന്നിവ സ്വതന്ത്ര യൂണിറ്റുകളായി മാറ്റാനുള്ള പദ്ധതികൾക്കാണ് രൂപം നൽകുക.

Also Read: കൂട്ടപിരിച്ചുവിടലിനു പിന്നാലെ ജീവനക്കാർക്ക് കനത്ത പ്രഹരവുമായി ഗൂഗിൾ വീണ്ടും രംഗത്ത്, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button