WayanadKeralaNattuvarthaLatest NewsNews

യുവാവ് അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍ : മരണം രക്തം വാർന്ന്

കല്‍പ്പറ്റ ഓണിവയല്‍ സ്വദേശിയും നിലവില്‍ റാട്ടക്കൊല്ലി പാടിയില്‍ താമസിച്ചു വരുന്നതുമായ ജിജിമോനെ (പാപ്പന്‍-44) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്

കല്‍പ്പറ്റ: നഗരത്തില്‍ യുവാവിനെ അജ്ഞാത വാഹനമിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ ഓണിവയല്‍ സ്വദേശിയും നിലവില്‍ റാട്ടക്കൊല്ലി പാടിയില്‍ താമസിച്ചു വരുന്നതുമായ ജിജിമോനെ (പാപ്പന്‍-44) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാല്‍നടയായി പോകുമ്പോള്‍ വാഹനമിടിച്ചെന്നാണ് സംശയം.

Read Also : പിഎഫ്‌ഐ മാത്രമല്ല പൊതുമുതല്‍ നശിപ്പിച്ചത്, ആ പാര്‍ട്ടികളുടെ നേതാക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടണം: ജോയ് മാത്യു

ഇന്നലെ രാത്രി 10.10-നാണ് സംഭവം നടന്നതെന്ന് കല്‍പ്പറ്റ പൊലീസ് പറഞ്ഞു. ബൈപ്പാസ് റോഡരികിലെ ജനമൈത്രി ജംഗ്ഷനിലാണ് മൃതദേഹം കണ്ടെത്തിയത്. ജിജി മോന്റെ തലക്കേറ്റ ഗുരുതര പരിക്കാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ് റോഡരികിലേക്ക് വീണ ഇദ്ദേഹം ഏറെ നേരം ഇവിടെ കിടന്നത് രക്തം വാര്‍ന്ന് പോകാനിടയാക്കി.

ജിജിമോനെ ഇടിച്ച വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. വിവരമറിഞ്ഞ് കല്‍പ്പറ്റ എസ്.ഐ കലാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് സ്ഥലത്തെത്തി മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. അപകടം നടന്ന സ്ഥലത്തിന് സമീപത്തെയും മറ്റും കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button