KeralaLatest NewsNewsIndia

റിപ്പബ്ലിക് ദിനമാഘോഷിച്ച് രാജ്യം: എങ്ങും വിപുലമായ ആഘോഷം

ന്യൂഡൽഹി: രാജ്യം ഇന്ന് എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. രാവിലെ ഒൻപതരയ്ക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പചക്രം സമർപ്പിക്കും. പത്ത് മണിക്ക് കർത്തവ്യ പഥിൽ റിപ്പബ്ലിക് ദിന പരേഡിന് തുടക്കം കുറിക്കും. രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങിന് മുന്നോടിയായി സ്ഥലത്തെങ്ങും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്തും ഇന്ന് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദേശീയപതാക ഉയര്‍ത്തും. വിവിധ സേനാവിഭാഗങ്ങളുടെയും സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളുടെയും അഭിവാദ്യം സ്വീകരിക്കും. ജില്ലാതലത്തില്‍ ആഘോഷ പരിപാടികള്‍ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കും.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ അടക്കം മന്ത്രിസഭ വിട്ടു നിന്നിരുന്നു. ഗവർണർ സർക്കാർ പോരിലെ മഞ്ഞുരുകലിന്റെ പശ്ചാത്തലത്തിലാണ് വിരുന്നിൽ പങ്കെടുക്കാനുള്ള തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button