Latest NewsNewsIndia

പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച ഭീകരൻ അറസ്റ്റിൽ

ന്യൂഡൽഹി: പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച ഭീകരനെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. ദീപക് രംഗ എന്ന ഭീകരനാണ് അറസ്റ്റിലായത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ചാണ് ഇയാൾ പോലീസ് സ്റ്റേഷൻ ആക്രമിച്ചത്. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകര സംഘടനയിലെ പ്രധാനിയായ ലഖ്ബിർ സിംഗ് സന്ധുമായും പാകിസ്താനിലെ ഭീകരനായ ഹർവീന്ദർ സിംഗ് സന്ധുവുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് ഇയാൾ.

Read Also: അനാവശ്യ ഭീതി നിക്ഷേപകരില്‍ ഉണ്ടാക്കി, വിദേശ ഇടപെടലുകള്‍ അനുവദിക്കാനാകില്ല: ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി

ഭീകര പ്രവർത്തനങ്ങൾക്കായി പ്രതി ഇവരിൽ നിന്ന് പണം സ്വീകരിച്ചിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. മറ്റ് നിരവധി ഭീകരരുമായും ഇയാൾക്ക് ബന്ധമുണ്ട്. 2022 മെയ് മാസമാണ് പഞ്ചാബിലെ മൊഹാലിയിലുള്ള ഇന്റലിജൻസ് ആസ്ഥാനം ആക്രമിക്കപ്പെട്ടത്. മറ്റ് നിരവധി കേസുകളിലും ഇയാൾ പ്രതിചേർക്കപ്പെട്ടിട്ടുണ്ട്.

Read Also: ‘സ്വന്തം കുടുംബം പോലെ കരുതുന്ന മാളികപ്പുറം സിനിമയിൽ അഭിനയിച്ചവരെ മോശമായി പറഞ്ഞതിനാണ് ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്’

shortlink

Related Articles

Post Your Comments

Related Articles


Back to top button