KeralaLatest NewsNews

സായ്കൃഷ്ണയ്ക്ക് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി കുറഞ്ഞ് പോയെന്ന് മാളികപ്പുറം സിനിമയെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍

ഓണ്‍ലൈനില്‍ അല്ല, നേരിട്ട് വന്നാലും ചിലയ്ക്കാന്‍ പറ്റും നീ മലപ്പുറത്തേക്ക് വന്നു നോക്ക് എന്നായിരുന്നു ഉണ്ണി മുകുന്ദന് നേരെയുള്ള യൂട്യൂബറുടെ വെല്ലുവിളി

മലപ്പുറം : മാളികപ്പുറം സിനിമ വന്‍ വിജയം നേടിയതോടെ സിനിമയ്‌ക്കെതിരെ ഇടത് -ജിഹാദി ചിന്താഗതിക്കാര്‍
ചിത്രത്തെ ആക്ഷേപിച്ച് പോസ്റ്റിടുന്നത് പതിവായി മാറിയിരിക്കുകയാണ്. ഇതോടെ വിമര്‍ശകര്‍ക്ക് എതിരെ പ്രേക്ഷകരും രംഗത്ത് എത്തി.  കഴിഞ്ഞ ദിവസം ചിത്രത്തെ ആക്ഷേപിച്ച സീക്രട്ട് ഏജന്റ് എന്ന യൂട്യൂബ് ചാനലിലെ സായ് കൃഷ്ണയ്ക്കെതിരെ പ്രതിഷേധം ശക്തമായി.

Read Also: പഞ്ചാബ് പോലീസിന്റെ ഇന്റലിജൻസ് ആസ്ഥാനം ആക്രമിച്ച ഭീകരൻ അറസ്റ്റിൽ

വീഡിയോയിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളോടുളള എതിര്‍പ്പ് അറിയിക്കാന്‍ ഫോണില്‍ വിളിച്ച ഉണ്ണി മുകുന്ദനെ ഇയാള്‍ പ്രകോപിപ്പിക്കുന്നതിന്റെ ഓഡിയോകളും പുറത്തുവന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പ്രതിഷേധവും ശക്തമായത്. ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി കുറഞ്ഞ് പോയെന്നാണ് മാളികപ്പുറം സിനിമയെ നെഞ്ചിലേറ്റിയ പ്രേക്ഷകര്‍ പറയുന്നത് .

യാതൊരു ബുദ്ധിമുട്ടുമില്ലാതെ ഒരു ക്യാമറയും ഒരു ചാനലുമുണ്ടെങ്കില്‍ ആരെയും എന്ത് തെമ്മാടിത്തവും വിളിച്ച് പറയാമെന്നതല്ല ഫ്രീഡം സ്പീച്ച്, അതിനെ തല്ല് കൊള്ളിത്തരം എന്നാണ് പറയുന്നതെന്നും ചിലര്‍ കമന്റ് ചെയ്യുന്നു .മാളികപ്പുറം സിനിമയെക്കുറിച്ച് മൂന്ന് വീഡിയോകളാണ് ഇയാള്‍ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിരുന്നത്.

സിനിമയിലൂടെ അയ്യപ്പനെ വിറ്റ് പൈസ ഉണ്ടാക്കുന്നുവെന്നും ഭക്തിയാണ് സിനിമയുടെ പ്രമോഷനെന്നുമാണ് വീഡിയോയിലൂടെ ആരോപിച്ചിരുന്നത്. എന്നാല്‍ സിനിമയുടെ തുടക്കം മുതല്‍ ഇത് വ്യക്തമാക്കിയിരുന്നതാണെന്നും ഉണ്ണി മുകുന്ദന്‍ ഇയാള്‍ക്ക് മറുപടി നല്‍കുന്നുണ്ട്.

ഓണ്‍ലൈനില്‍ വന്ന് ചിലയ്ക്കാന്‍ പറ്റുന്നത് പണ്ടായിരുന്നുവെന്ന് ഉണ്ണി പറഞ്ഞപ്പോള്‍ ഓണ്‍ലൈനില്‍ അല്ല, നേരിട്ട് വന്നാലും ചിലയ്ക്കാന്‍ പറ്റും നീ മലപ്പുറത്തേക്ക് വന്നു നോക്ക് എന്നായിരുന്നു യൂട്യൂബറുടെ വെല്ലുവിളി. നാട്ടില്‍ കൊണ്ടും കൊടുത്തും എടുത്തും പെടുത്തും നടന്നവനാണ് താനെന്നും മലപ്പുറം അങ്ങാടിയില്‍ വന്നിട്ട് കളിക്കെടാ എന്നും യൂട്യൂബര്‍ പറയുന്നു.

സംഭവം വിവാദമായതിന് പിന്നാലെ സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലും ഇതൊന്നും വിലവെക്കുന്നില്ല. തന്റെ അഭിപ്രായം ഇനിയും തുടരുമെന്നും സായ്കൃഷ്ണ പറയുന്നുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button