Latest NewsKeralaNews

സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ല: ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളിൽ അടക്കം പല മേഖലകളിൽ സർക്കാർ മികച്ച പ്രവർത്തനമാണ് നടത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: 50 പൈസയുടെ പേരിലുണ്ടായ തർക്കത്തിന്റെ പേരിൽ ഹോട്ടലുടമയെ കുത്തിക്കൊന്നു: പ്രതിയ്ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെട്ട കാര്യമാണ്. നിയമസഭയ്ക്ക് ഇക്കാര്യത്തിൽ തനിച്ച് തീരുമാനം എടുക്കാനാകില്ല. വിമർശനം ഉന്നയിക്കുന്നത് ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളിൽ മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസവും ഗവർണർ സർക്കാരിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

എല്ലാവർക്കും സ്വന്തം വീട് എന്ന ലക്ഷ്യത്തോടെ കേരളം നടപ്പാക്കുന്ന ലൈഫ് പദ്ധതി ഈ ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ സ്വപ്നങ്ങൾക്കു കരുത്തുപകരുന്നതാണെന്നു ഗവർണർ പറഞ്ഞിരുന്നു. കൃഷി, പരിസ്ഥിതി, ഭവന നിർമാണം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് ഊന്നൽ നൽകി നവകേരള സൃഷ്ടിയെന്ന കാഴ്ചപ്പാടോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Read Also: വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് സന്തോഷവാർത്ത, ഗ്രൂപ്പിലെ അംഗങ്ങളുമായി ഇനി എളുപ്പത്തിൽ ആശയവിനിമയം നടത്താം

shortlink

Related Articles

Post Your Comments

Related Articles


Back to top button