Latest NewsNewsTechnology

വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് സന്തോഷവാർത്ത, ഗ്രൂപ്പിലെ അംഗങ്ങളുമായി ഇനി എളുപ്പത്തിൽ ആശയവിനിമയം നടത്താം

ആദ്യ ഘട്ടത്തിൽ ഐഒഎസ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്

ഉപയോക്താക്കൾക്ക് ആവശ്യമായ ഫീച്ചറുകൾ ലഭ്യമാക്കുന്നതിൽ മുന്നിട്ടുനിൽക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ ഘട്ടത്തിലും നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് ലഭ്യമാക്കുന്നത്. ഇത്തവണ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് സന്തോഷം നൽകുന്ന വാർത്തയുമായാണ് കമ്പനി എത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അംഗങ്ങളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താനുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

ഗ്രൂപ്പുകളിലെ അംഗങ്ങളുടെ എണ്ണം വർദ്ധിക്കുന്തോറും അഡ്മിന്മാർക്ക് അംഗങ്ങളുമായുള്ള ആശയവിനിമയം വളരെയധികം പ്രയാസമാക്കാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായാണ് വാട്സ്ആപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്. ഗ്രൂപ്പ് പ്രോഗ്രാമിൽ ഫോൺ നമ്പർ ഹൈലൈറ്റ് ചെയ്ത് കാണിക്കും എന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ഇതോടെ, ഫോൺ നമ്പർ ടാപ്പ് ചെയ്ത് ഹോൾഡ് ചെയ്താൽ അംഗങ്ങളുമായി എളുപ്പത്തിൽ ആശയവിനിമയം നടത്താൻ സാധിക്കും. ഗ്രൂപ്പ് ഇൻഫർമേഷൻ സ്ക്രീനിൽ പോയി അംഗങ്ങളുടെ വിവരങ്ങൾ തിരയുന്ന സമയം ലാഭിക്കാനും ഈ ഫീച്ചറിലൂടെ കഴിയുന്നതാണ്.

Also Read: റിപ്പബ്ലിക് ദിന പരിപാടിക്കിടെ മതപരമായ മുദ്രാവാക്യം വിളിച്ചു: വിദ്യാര്‍ത്ഥിക്കെതിരെ സര്‍വ്വകലാശാലയുടെ നടപടി

ആദ്യ ഘട്ടത്തിൽ ഐഒഎസ് ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. ആപ്പ് സ്റ്റോറിൽ നിന്ന് പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്യുന്നവർക്ക് ഈ ഫീച്ചർ ലഭിക്കുന്നതാണ്. അതേസമയം, ആൻഡ്രോയ്ഡ് ഉപയോക്താക്കളിലേക്ക് ഫീച്ചർ എപ്പോൾ എത്തുമെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഉടൻ ലഭിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button