Kallanum Bhagavathiyum
Latest NewsNewsSaudi ArabiaInternationalGulf

തണുപ്പിൽ നിന്നും രക്ഷപ്പെടാൻ കൽക്കരി കത്തിച്ചു: ശ്വാസംമുട്ടി യുവതി മരിച്ചു

കുവൈത്ത് സിറ്റി: തണുപ്പിൽ നിന്ന് രക്ഷപ്പെടാൻ കൽക്കരി കത്തിച്ച യുവതി ശ്വാസംമുട്ടി മരിച്ചു. കുവൈത്തിലാണ് സംഭവം. യുവതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. തണുപ്പിൽ നിന്ന് രക്ഷനേടാൻ യുവതി മുറിയിൽ കൽക്കരി കത്തിച്ചിരുന്നതായി കുവൈത്തിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read Also: ലോകത്ത് എവിടെ ഇരുന്നും യുഎഇയിലെ താമസക്കാർക്ക് ബന്ധുക്കൾക്കായി സന്ദർശക വിസ എടുക്കാം: പുതിയ സംവിധാനത്തെ കുറിച്ച് അറിയാം

ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് പാരാമെഡിക്കൽ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയെങ്കിലും യുവതിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ ഫോറൻസിക് പരിശോധനകൾ തുടരുന്നതായി അധികൃതർ അറിയിച്ചു.

അടച്ചിട്ട മുറിക്കുള്ളിലെ കിടക്കയിലാണ് യുവതിയെ കണ്ടെത്തിയത്. മുറിയുടെ ഒരു മൂലയിൽ കൽക്കരി കത്തിച്ച നിലയിലും കണ്ടെത്തിയിരുന്നു.

Read Also: ഗാർഹിക തൊഴിലാളികളുടെ വേതനം ഡബ്ല്യുപിഎസ് മുഖേന നൽകണം: തൊഴിലുടമകൾക്ക് നിർദ്ദേശവുമായി അധികൃതർ

shortlink

Related Articles

Post Your Comments


Back to top button