Latest NewsNewsBusiness

ഹിഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിന്റെ ഇടപാടുകളിൽ സൂക്ഷ്മ പരിശോധന നടത്താനൊരുങ്ങി സെബി

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് ഹിഡൻബർഗ്

ഓഹരി വിപണിയിൽ ഹിഡൻബർഗ് റിപ്പോർട്ട് ചൂടറിയ ചർച്ചാ വിഷയമായതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ സൂക്ഷ്മ പരിശോധന നടത്താനൊരുങ്ങി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, സൂക്ഷ്മ പരിശോധനയ്ക്ക് പുറമേ, അദാനി ഗ്രൂപ്പിന്റെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരമായി ബന്ധപ്പെട്ട് നടക്കുന്ന പ്രാഥമിക അന്വേഷണം ശക്തമാക്കാനും, ഹിഡൻബർഗ് റിപ്പോർട്ട് കൂടുതൽ ആഴത്തിൽ പഠിക്കാനും സെബി ലക്ഷ്യമിടുന്നുണ്ട്.

ഹിഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതോടെ, അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വൻ തകർച്ചയാണ് നേരിട്ടത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമാണ് ഹിഡൻബർഗ്. അദാനി ഗ്രൂപ്പ് ഓഹരി വിപണിയിൽ വില ഉയർത്തി കാണിക്കുകയും തട്ടിപ്പുകൾ നടത്തുകയും ചെയ്തെന്നാണ് ഹിഡൻബർഗ് റിപ്പോർട്ടിന്റെ ഉള്ളടക്കം. എന്നാൽ, ഹിഡൻബർഗ് റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. ഹിഡൻബർഗ് റിപ്പോർട്ട് പൂർണമായും തള്ളിയിരിക്കുകയാണ് അദാനി ഗ്രൂപ്പ്.

Also Read: യൂണിയൻ ബജറ്റ് 2023: സാധാരണക്കാർക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് ധനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button