UAELatest NewsNewsInternationalGulf

ദുബായ് – ഹത്ത റോഡിൽ മസ്ഫൗത് മേഖലയിലെ വേഗപരിധി കുറച്ചു

ദുബായ്: ദുബായ് – ഹത്ത റോഡിൽ മസ്ഫൗത് മേഖലയിലെ വേഗപരിധി കുറച്ചു. വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററാക്കിയാണ് കുറച്ചത്. റോഡ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദുബായ് – ഹത്ത റോഡിൽ, അജ്മാൻ എമിറേറ്റിൽ സ്ഥിതി ചെയ്യുന്ന മസ്ഫൗത്, മുസായിർ മേഖലകളിലാണ് ഈ തീരുമാനം നടപ്പിലാക്കിയത്.

Read Also: കുങ്കുമപ്പൂ വ്യാപാരിയെ കൊള്ളയടിച്ചു: പ്രവാസികൾ ഉൾപ്പെടെയുള്ള സംഘത്തിന് തടവു ശിക്ഷ വിധിച്ച് കോടതി

വേഗപരിധി സംബന്ധിച്ച അടയാള ബോർഡുകൾ മേഖലയിൽ സ്ഥാപിച്ചതായി അജ്മാൻ പോലീസ് ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ സൈഫ് അബ്ദുല്ല അൽ ഫലസി പറഞ്ഞു. ഈ മേഖലയിലെ അപകടങ്ങൾ കുറയ്ക്കുന്നത് സംബന്ധിച്ച് നടത്തിയ പഠനങ്ങളുടെ പുതിയ നടപടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: കുങ്കുമപ്പൂ വ്യാപാരിയെ കൊള്ളയടിച്ചു: പ്രവാസികൾ ഉൾപ്പെടെയുള്ള സംഘത്തിന് തടവു ശിക്ഷ വിധിച്ച് കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button