Latest NewsNewsIndiaBusiness

നികുതി ഇളവുകൾ ഇത്തവണയും കേന്ദ്ര ബജറ്റിൽ പ്രതീക്ഷിച്ച് പ്രവാസലോകം

ന്യൂഡൽഹി: രാജ്യത്തെ യൂണിയൻ ബജറ്റ് അവതരണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രവാസി ഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ നടപടികൾ ഉണ്ടാകുമെന്നാണ് സൂചന. മുൻ വർഷങ്ങളിലെ ബജറ്റിൽ പ്രവാസികൾക്ക് വൺ പേഴ്‌സൺ കമ്പനികൾ (ഒപിസി) സ്ഥാപിക്കാനുള്ള അനുമതി നൽകിയത് അവർക്ക് ഇന്ത്യയിൽ ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കിയിരുന്നു.

താങ്ങാനാകുന്ന വിലയിൽ ലഭ്യമാക്കുന്ന ഭവനങ്ങൾക്കുള്ള നികുതി ആനുകൂല്യങ്ങൾ എൻആർഐകൾക്കും ബാധകമാക്കി. കൊവിഡ് മൂലം നിരവധി രാജ്യങ്ങൾ ഏർപ്പെടുത്തിയ ലോക്ക്ഡൗണുകളും ഫ്ലൈറ്റ് നിരോധനങ്ങളും കണക്കിലെടുത്ത് സർക്കാർ രാജ്യത്തെ നിയമങ്ങളിലും ഇളവ് വരുത്തിയിരുന്നു. എന്നാൽ, നാളുകളായി ഉന്നയിക്കുന്ന നികുതി ഇളവുകളിൽ ഇത്തവണയും കേന്ദ്ര ബജറ്റിൽ പ്രതീക്ഷ അർപ്പിക്കുകയാണ് പ്രവാസലോകം.

50 ലക്ഷം രൂപയിൽ താഴെയുള്ള വസ്തുവകകൾ വിൽക്കുമ്പോൾ, രണ്ട് വർഷത്തിൽ കൂടുതൽ സ്വത്ത് കൈവശം വെച്ചിട്ടുണ്ടെങ്കിൽ മൂലധന നേട്ടത്തിന് 30 ശതമാനം ടിഡിഎസാണ് പ്രവാസികൾ നൽകണ്ടത്. മൂലധന നേട്ടം രണ്ട് വർഷത്തിൽ താഴെയുള്ള സ്വത്തിനാണെങ്കിൽ വ്യക്തിയുടെ ആദായനികുതി സ്ലാബ് അനുസരിച്ചാണ് ടിഡിഎസ് ഈടാക്കുക.

50 ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള വസ്തുവാണെങ്കിൽ എൽ‌ടി‌സി‌ജി നികുതിയിൽ സർ‌ചാർജ് നൽകേണ്ടതുണ്ട്. ഇത് ടി‌ഡി‌എസ് നിരക്ക് വർദ്ധിപ്പിക്കുന്നു. രണ്ട് കോടി രൂപയിലധികം മൂല്യമുള്ള പ്രോപ്പർട്ടികൾക്ക് മൂലധന നേട്ടത്തിന്റെ 28.5 ശതമാനം വരെയാണ് ടിഡിഎസ് ഈടാക്കുക. ഇത് ഈ രംഗത്തെ പ്രവാസി നിക്ഷേപത്തിന് തിരിച്ചടിയാണ്. ഉയർന്ന നികുതി നിരക്കുകളിൽ ഇളവുകൾ ഇത്തവണയും പ്രവാസികൾ പ്രതീക്ഷിക്കുന്നു.

കൂടാതെ, ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലും ആഭ്യന്തര നിക്ഷേപകർക്ക് ടിഡിഎസ് ഇല്ലെങ്കിലും പ്രവാസികൾ ഏറ്റവും ഉയർന്ന നികുതി നിരക്കിൽ ടിഡിഎസ് അടയ്ക്കണം. ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളിൽ നിന്നുള്ള ഹ്രസ്വകാല മൂലധന നേട്ടങ്ങൾക്ക് 15 ശതമാനം ടിഡിഎസും സെസും ഈടാക്കാറുണ്ട്. ഡെറ്റ് ഫണ്ടുകൾ പോലുള്ള നോൺ-ഇക്വിറ്റി ഓറിയന്റഡ് നിക്ഷേപങ്ങൾ, ബോണ്ടുകൾ, സ്ഥിര നിക്ഷേപങ്ങൾ എന്നിവയ്ക്ക് 20 ശതമാനം വരെ ടിഡിഎസ് ബാധമാണ്. വാടക വരുമാനത്തിനും അധിക ടിഡിഎസ് നൽകണം.

Read Also:- അശ്വന്തിന്റെ മരണം: പോലീസുകാരന്റെ മകളുമായുള്ള പ്രണയത്തെ തുടർന്ന് ഭീഷണി-വിവരമറിഞ്ഞ പെൺകുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു

പ്രവാസികളിൽ മിക്കവരും വിദേശത്ത് സ്ഥിരതാമസമാക്കുകയാണ്. പ്രായമായ മാതാപിതാക്കളുടെയോ ആശ്രിതരുടെയും ചികിത്സാച്ചെലവുകൾക്കുള്ള നികുതി ആനുകൂല്യങ്ങൾ ഒന്നും പ്രവാസികൾക്ക് ലഭ്യമല്ല. നിർദ്ദിഷ്ട രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന കുടുംബാംഗങ്ങളുടെ ചികിത്സക്കും അംഗപരിമിതരുടെ ചികിത്സക്കുമൊന്നുമുള്ള നികുതി കിഴിവുകൾക്ക് പ്രവാസികൾക്ക് അർഹതയില്ല. നിരവധി പ്രവാസികൾ നാട്ടിലെ രോഗികളും അവശരുമായ ആശ്രിതരെ പരിചരിക്കുന്നതിനുള്ള ചെലവുകൾ വഹിക്കുന്നതിനാൽ നികുതി ഇളവുകളിൽ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button