ThrissurKeralaNattuvarthaLatest NewsNews

ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ യുവതിയെയും മകനെയും കാറിടിച്ചു : പരിക്ക്

തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രിൻസി, ഇവരുടെ അഞ്ച് വയസ്സുള്ള മകൻ അഭിറാം എന്നിവർക്കാണ് പരിക്കേറ്റത്

തൃശ്ശൂര്‍: ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ യുവതിക്കും മകനും കാറിടിച്ച് പരിക്ക്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി പ്രിൻസി, ഇവരുടെ അഞ്ച് വയസ്സുള്ള മകൻ അഭിറാം എന്നിവർക്കാണ് പരിക്കേറ്റത്.

Read Also : ദിവസവും പ്രഭാതത്തിൽ ഈ അതിപ്രധാന മന്ത്രങ്ങള്‍ ജപിച്ചാൽ സർവൈശ്വര്യവും രോഗമുക്തിയും ഫലം

കൈരളി ജംഗ്ഷനിൽ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പ്രിൻസി തന്‍റെ അമ്മയ്ക്കും മകനുമൊപ്പം ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മമ്മിയൂർ ക്ഷേത്രത്തിലേക്ക് നടന്ന് പോകവെയാണ് അപകടം നടന്നത്.

Read Also : ‘പൈസയെക്കാൾ ഉപരി എന്റേതായ ഇഷ്ടങ്ങൾക്കാണ് ഞാൻ വില നൽകുന്നത്’: ബിഗ് ബോസിലേക്കില്ലെന്ന് ബിനു അടിമാലി

ഇവരെ ബെംഗളൂരുവിൽ നിന്ന് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയവരുടെ കാറാണ് ഇടിച്ചിട്ടത്. ഈ കാറിൽ തന്നെ പരിക്കേറ്റവരെ മുതുവട്ടൂർ രാജ ആശുപത്രിയിലെത്തിച്ചു. തുടർന്ന്, പ്രാഥമിക ചികിത്സക്ക് ശേഷം ഇരുവരും ആശുപത്രി വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button