Kallanum Bhagavathiyum
Latest News

സ്വന്തം വീട്ടിൽ 13 കാരി പീഡനത്തിനിരയായത് മാസങ്ങളോളം: പിതാവിനെ അയൽക്കാർ ചില വിവരങ്ങൾ അറിയിച്ചിട്ടും അവഗണിച്ചു

സ്വന്തം വീട്ടിൽവെച്ച് മാസങ്ങളോളം 13 കാരി ബലാത്സംഗത്തിനിരയായ ഞെട്ടിക്കുന്ന സംഭവമാണ് ഹൈദരാബാദിൽ നിന്നും വരുന്നത്. കുട്ടി ഇപ്പോൾ മൂന്ന് മാസം ഗർഭിണിയാണെന്ന് പോലീസ് കണ്ടെത്തി. ഹൈദരാബാദിലെ രാജേന്ദ്രനഗറിലെ വസതിയിൽവെച്ചാണ് 13കാരിയായ പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായത്.

വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് വെള്ളിയാഴ്ച പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തി. തുടർന്ന് അവൾ അമ്മയോട് സംഭവം തുറന്നു പറയുകയായിരുന്നു.

പ്രതിഎല്ലാ ദിവസവും പെൺകുട്ടിയുടെ വീട്ടിൽ വരുന്നത് അയൽവാസികൾ ശ്രദ്ധിക്കാറുണ്ടായിരുന്നു. ഇക്കാര്യം അയൽവാസികൾ പെൺകുട്ടിയുടെ പിതാവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, പെൺകുട്ടിയുടെ പിതാവ് അതിൽ അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ലെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വൈദ്യപരിശോധനയ്ക്ക് ശേഷം വെള്ളിയാഴ്ച വൈകുന്നേരത്തോടെ പെൺകുട്ടിയുടെ അമ്മ പ്രതിക്കെതിരെ പോലീസിൽ പരാതി നൽകി.ഐപിസി സെക്ഷൻ 376, പോക്‌സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു റിമാൻഡ് ചെയ്തിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button