IdukkiKeralaNattuvarthaLatest NewsNews

ഉ​ടു​മ്പി​നെ കൊ​ന്ന് ക​റി​വെ​ച്ചു​തി​ന്നു : പി​താ​വും മ​ക​നും ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

വാ​ള​റ കൊ​യ്യി​ക്ക​ൽ കെ.​എം. ബാ​ബു (50), വാ​ള​റ തൈ​പ്പ​റ​മ്പി​ൽ ടി.​കെ. മ​നോ​ഹ​ര​ൻ (48), മ​ക​ൻ മ​ജേ​ഷ് (20), വാ​ള​റ അ​ഞ്ചാം മൈ​ൽ സെ​റ്റി​ൽ​മെ​ന്റി​ലെ പൊ​ന്ന​പ്പ​ൻ (52) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

അ​ടി​മാ​ലി: ഉ​ടു​മ്പി​നെ കൊ​ന്ന് ക​റി​വെ​ച്ചു​തി​ന്ന സം​ഭ​വ​ത്തി​ൽ പി​താ​വും മ​ക​നും ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. വാ​ള​റ കൊ​യ്യി​ക്ക​ൽ കെ.​എം. ബാ​ബു (50), വാ​ള​റ തൈ​പ്പ​റ​മ്പി​ൽ ടി.​കെ. മ​നോ​ഹ​ര​ൻ (48), മ​ക​ൻ മ​ജേ​ഷ് (20), വാ​ള​റ അ​ഞ്ചാം മൈ​ൽ സെ​റ്റി​ൽ​മെ​ന്റി​ലെ പൊ​ന്ന​പ്പ​ൻ (52) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : സൗന്ദര്യസംരക്ഷണത്തിന് പഞ്ചസാര കൊണ്ട് വീട്ടിൽ പരീക്ഷിക്കാവുന്ന ചില വഴികൾ അറിയാം

ജ​നു​വ​രി 26-ന് ആണ് കേസിനാസ്പദമായ സംഭവം. നേ​ര്യ​മം​ഗ​ലം റേ​ഞ്ച് ഓ​ഫീ​സ​ർ സു​നി​ൽ ലാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്. ​മൂ​ന്നു​ക​ലു​ങ്ക് ഭാ​ഗ​ത്ത്​ നി​ന്നാ​ണ് ആ​റ്​ കി​ലോ​യി​ലേ​റെ തൂ​ക്ക​മു​ള്ള ഉ​ടു​മ്പി​നെ ഇ​വ​ർ വേ​ട്ട​യാ​ടി പി​ടി​ച്ച​ത്. പി​ന്നീ​ട് കൊ​ന്ന് നാ​ലു​പേ​രും ഇ​റ​ച്ചി വീ​തം​വെ​ച്ചെ​ടു​ത്തു. തുടർന്ന്, ഇ​ത് ക​റി​വെ​ച്ച് ക​ഴി​ക്കു​ക​യും ചെ​യ്തു. ക​റി​വെ​ക്കാ​ൻ ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ളും ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെടുത്തിട്ടുണ്ട്. ക​ഴി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഇ​റ​ച്ചി​യും പി​ടി​കൂ​ടി.

റെ​യ്ഡി​ന് വാ​ള​റ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീസ​ർ സി​ജി മു​ഹ​മ്മ​ദ്, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​ആ​ർ. ജ​യ​പ്ര​കാ​ശ്, എ.​എ​സ്. രാ​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button