Latest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ര്‍ ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ലി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

ബാ​ല​രാ​മ​പു​രം താ​ന്നി​വി​ള ഇ​ള​മാ​നൂ​ര്‍​ക്കോ​ണം തോ​ട്ടി​ന്‍​ക​ര ആ​ര്യ​നി​ല്‍ ര​ഞ്ജി​ത്ത് (45) ആ​ണ് മ​രി​ച്ച​ത്

നേ​മം: നി​യ​ന്ത്ര​ണം വി​ട്ട സ്കൂ​ട്ട​ര്‍ ട്രാ​ന്‍​സ്ഫോ​ര്‍​മ​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ബാ​ല​രാ​മ​പു​രം താ​ന്നി​വി​ള ഇ​ള​മാ​നൂ​ര്‍​ക്കോ​ണം തോ​ട്ടി​ന്‍​ക​ര ആ​ര്യ​നി​ല്‍ ര​ഞ്ജി​ത്ത് (45) ആ​ണ് മ​രി​ച്ച​ത്.

Read Also : അപ്രതീക്ഷിത പിരിച്ചുവിടലിൽ നടുങ്ങി ഗൂഗിൾ ജീവനക്കാർ, മാതാവിനെ പരിചരിക്കാൻ അവധിയെടുത്ത ജീവനക്കാരനും പുറത്തേക്ക്

ശ​നി​യാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ ന​രു​വാ​മൂ​ട് മു​ക്കു​ന​ട ട്രി​നി​റ്റി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പ​ത്തു​വ​ച്ചാണ് അ​പ​ക​ടം നടന്നത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ല്‍ തെ​റി​ച്ചു​വീ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്തം വാ​ര്‍​ന്ന് ര​ഞ്ജി​ത്ത് കു​റെ സ​മ​യം റോ​ഡി​ല്‍ കി​ട​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യ​ച്ച​തി​നെ തു​ട​ര്‍​ന്ന് എ​ത്തി​യ ന​രു​വാ​മൂ​ട് പൊ​ലീ​സ് ഇയാളെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

മാ​ലി​യി​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് ക​മ്പ​നി മാ​നേ​ജ​രാ​യ ര​ഞ്ജി​ത്ത് അ​വ​ധി​ക്കാ​യി ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാ​ര്യ: ശി​വ​ജ്യോ​തി. മ​ക്ക​ള്‍: ആ​ര്യ​ന്‍, താ​ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button