Kallanum Bhagavathiyum
KozhikodeNattuvarthaLatest NewsKeralaNews

പേ​ര​ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി കി​ണ​റ്റി​ലേ​ക്ക് ചാ​ടി​യ വീ​ട്ട​മ്മ മരിച്ചു : കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി

കി​ഴ​ക്കോ​ത്ത് പ​ര​പ്പാ​റ ചെ​ട്യാം​കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് കോ​യ​യു​ടെ ഭാ​ര്യ റം​ല (48) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: കൊ​ടു​വ​ള്ളി​യി​ല്‍ കി​ണ​റ്റി​ല്‍ വീ​ണ പേ​ര​ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി കി​ണ​റ്റി​ലേ​ക്ക് ചാ​ടി​യ വീ​ട്ട​മ്മയ്ക്ക് ദാരുണാന്ത്യം. കി​ഴ​ക്കോ​ത്ത് പ​ര​പ്പാ​റ ചെ​ട്യാം​കു​ന്നു​മ്മ​ല്‍ മു​ഹ​മ്മ​ദ് കോ​യ​യു​ടെ ഭാ​ര്യ റം​ല (48) ആ​ണ് മ​രി​ച്ച​ത്.

Read Also : ബിബിസി ഡോക്യുമെന്ററി വിവാദം: നരേന്ദ്രമോദിയെ പിന്തുണച്ച് റഷ്യ, ‘ബിബിസിയുടേത് ഇൻഫർമേഷൻ വാർ’ എന്നാരോപണം

വീടിന്റെ ​മു​റ്റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കേ മൂ​ന്ന് വ​യ​സു​കാ​ര​നാ​യ കൊ​ച്ചു​മ​ക​ന്‍ അ​ബ​ദ്ധ​ത്തി​ല്‍ കി​ണ​റ്റി​ല്‍ വീണു. തുടർന്ന്, കു​ട്ടി​യെ ര​ക്ഷി​ക്കാ​നാ​യി റം​ല കി​ണ​റ്റി​ലേ​ക്ക് എ​ടു​ത്തു ചാ​ടി. ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ള്‍ കി​ണ​റ്റി​ല്‍ പൈ​പ്പി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. അ​പ്പോ​ഴാ​ണ് നാട്ടുകാർ റം​ല​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments


Back to top button