Latest NewsNewsLife Style

എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം; ഈ വിറ്റാമിന്‍റെ കുറവാകാം…

ശരീരത്തിന്‍റെ ആരോഗ്യത്തിന് വിറ്റാമിനുകള്‍ ആവശ്യമാണ്. പ്രത്യേകിച്ച് വിറ്റാമിന്‍ ഡി പോലെയുള്ളവയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും. ക്ഷീണം, തളര്‍ച്ച, എല്ലുകളില്‍ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന തുടങ്ങിയവയാണ് വിറ്റാമിന്‍ ഡി കുറഞ്ഞാലുള്ള ലക്ഷണങ്ങള്‍. വിറ്റാമിന്‍ ഡി എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുകയും ശരീരത്തിന് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും വിറ്റാമിന്‍ ഡി ആവശ്യമാണ്. വിറ്റാമിന്‍ ഡിയുടെ കുറവ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് വരെ കാരണമാകും.

ഭക്ഷണങ്ങളില്‍ നിന്നും മാത്രമല്ല, സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതു കൂടിയാണ് വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്.

പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. മുട്ടയില്‍ നിന്നും വിറ്റാമിന്‍ ഡി ലഭിക്കും. വിറ്റാമിന്‍ ഡി ലഭിക്കുന്ന മറ്റൊരു ഭക്ഷണമാണ് മത്സ്യം. പ്രത്യേകിച്ച് ‘സാൽമൺ’ മത്സ്യമാണ് വിറ്റാമിൻ ഡിയുടെ ഉറവിടം.  വിറ്റാമിൻ ഡിയുടെ മറ്റൊരു ഭക്ഷണമാണ് കൂണ്‍. കൊഴുപ്പ് കുറഞ്ഞതും എന്നാല്‍, പോഷകങ്ങള്‍ ധാരാളമുള്ളതുമാണ് ഇവ. ധാന്യങ്ങളും പയർ വർഗങ്ങളും കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. ഗോതമ്പ്, റാഗ്ഗി, ഓട്സ് എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.  മഗ്നീഷ്യം ധാരാളം അടങ്ങിയ ഏത്തപ്പഴം വിറ്റാമിന്‍ ഡിയുടെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button