KollamKeralaNattuvarthaLatest NewsNews

എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തൊ​ടി​യൂ​ർ വേ​ങ്ങ​റ ത​റ​യി​ൽ പ​ടീ​റ്റ​തി​ൽ ആ​ൽ​വി​ൻ വി. ​ജോ​ർ​ജാ​ണ് (20) പി​ടി​യി​ലാ​യ​ത്

ക​രു​നാ​ഗ​പ്പ​ള്ളി: എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് എക്സൈസ്​ പിടിയിൽ. തൊ​ടി​യൂ​ർ വേ​ങ്ങ​റ ത​റ​യി​ൽ പ​ടീ​റ്റ​തി​ൽ ആ​ൽ​വി​ൻ വി. ​ജോ​ർ​ജാ​ണ് (20) പി​ടി​യി​ലാ​യ​ത്. എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2.229 ഗ്രാം ​എം.​ഡി.​എം.​എ​യും 12 ഗ്രാം ​ക​ഞ്ചാ​വു​മാ​യിട്ടാണ് യു​വാ​വ് എക്സൈസ്​ പി​ടി​യിലായത്.

Read Also : ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയ്ക്ക് തിളക്കം, ഇന്ത്യയെ കുറിച്ച് പോസിറ്റീവ് കാഴ്ചപ്പാട്: ഐഎംഎഫ്

മ​യ​ക്കു​മ​രു​ന്നിന്റെ വിൽപന വ​ൻ​തോ​തി​ൽ ന​ട​ക്കു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​രു​നാ​ഗ​പ്പ​ള്ളി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. മ​ധു​സൂ​ദ​ന​ൻ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

പ്രി​വ​ന്‍റി​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ. അ​ജ​യ​കു​മാ​ർ, കെ.​സി. എ​ബി മോ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ സു​ധീ​ർ ബാ​ബു, എ​സ്. സ​ന്തോ​ഷ്, ആ​ർ. അ​ഖി​ൽ, അ​ൻ​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button