Kallanum Bhagavathiyum
Latest NewsKeralaNews

സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത, ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും. തെക്കൻ, മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ മടങ്ങി എത്തണം എന്നും നിര്‍ദേശിച്ചു. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ.

അടുത്ത മണിക്കൂറുകളിൽ ഈ തീവ്രന്യൂനമർദം ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പിന്നീട് ഇത് കന്യാകുമാരി കടലിലേക്ക് എത്തും. എന്നാല്‍, ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയില്ല.

shortlink

Related Articles

Post Your Comments


Back to top button