
അഞ്ചല്‍: ഏരൂരില്‍ വയോധികനെ വീട്ടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏരൂര്‍ മണലില്‍ വെള്ളച്ചാല്‍ കുഴിവേലില്‍ പുത്തന്‍ വീട്ടില്‍ ജനാര്ദ്ദനന് പിള്ളയെ (80) ആണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ 11-ഓടെ ചെറുമകന് എത്തി റൂം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന്, പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രായാധിക്യത്താല്‍ അവശതയിലായിരുന്ന ജനാര്ദ്ദനന് പിള്ള ഒരു മാസമായി വലിയ രീതിയില്‍ പുറത്തേക്കോ മറ്റോ ഇറങ്ങാറില്ലായിരുന്നു.
Read Also : സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി ഉത്തരവിട്ട് ഗതാഗത മന്ത്രി
അസ്വാഭാവിക മരണത്തിന് കേസെടുത്ത ഏരൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലത്ത് നിന്നും എത്തിയ ഫോറന്‍സിക് സംഘവും പരിശോധന നടത്തി. അതേസമയം, മരണത്തില്‍ ഒരു വിഭാഗം നാട്ടുകാര്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഏരൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ജി. വിനോദ്, എസ്ഐ ശരലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments