Kallanum Bhagavathiyum
KeralaLatest NewsNews

ഓരോ അമ്മാവനും 14 തോർത്തും ആയുർവേദ തിരുമ്മും, കലോത്സവത്തിലെ ബീഫ് ബിരിയാണിയ്ക്ക് 4 കോടി: സംസ്ഥാന ബജറ്റ് ചോർന്നു! കുറിപ്പ്

ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്

സംസ്ഥാന ബജറ്റിനെ പരിഹസിച്ച് സന്ദീപ് ജി വാര്യർ. കോവിഡിൽ മരണപ്പെട്ടവരുടെ യഥാർത്ഥ കണക്കെടുക്കാൻ ഈ ബജറ്റ് 4 കോടി രൂപ, അടുത്ത കലോത്സവം മുതൽ ബീഫ് ബിരിയാണി വിളമ്പാൻ 4 കോടി തുടങ്ങിയ വകയിരുത്തലുകൾ ഉണ്ടാകുമെന്ന് പരിഹാസ കുറിപ്പിൽ സന്ദീപ് പറയുന്നു.

read also: പൊതുഗതാഗത മേഖലയിലെ ബസ് ഡ്രൈവർമാരെ നാലര മണിക്കൂറിലധികം ജോലി ചെയ്യിക്കരുത്: പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി

കുറിപ്പ് പൂർണ്ണ രൂപം

നാളെ അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റ് ചോർന്നു . ചോർന്ന് കിട്ടിയ ബജറ്റ് പ്രസംഗം ..
സാർ
2023 2024 ലേക്കുള്ള ബജറ്റ് പ്രസംഗം ശുഭകരമായ സൂചനകൾ നല്കിക്കൊണ്ടാവുന്നതിൽ സന്തോഷമുണ്ട് . കേന്ദ്ര സർക്കാർ വായ്പ പരിധി മറികടക്കാൻ അനുവദിക്കാതെ ഞെക്കിക്കൊല്ലുമ്പോഴും കേരളം പ്രതീക്ഷാ നിർഭരമായ വികസന മുന്നേറ്റം കാഴ്ചവക്കുകയാണ് .

സാർ , കോവിഡ് കാല പ്രതിസന്ധിയെ കേരളം ബഹു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മറികടന്നു . കോവിഡിൽ മരണപ്പെട്ടവരുടെ യഥാർത്ഥ കണക്കെടുക്കാൻ ഈ ബജറ്റ് 4 കോടി രൂപ നീക്കി വെക്കുന്നു .

സ്വന്തമായി കെ വാക്സിൻ നിർമ്മിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യമാക്കാൻ 116 കോടി 12 ലക്ഷം രൂപ നീക്കി വെക്കുന്നു . കെ വാക്സിൻ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിക്കാൻ തീരുമാനമായിട്ടുണ്ട് .

സാർ , സംസ്ഥാനത്തിന്റെ നട്ടെല്ലാണ് പ്രവാസികൾ . പ്രവാസികളുടെ സുരക്ഷക്കും പുനരധിവാസത്തിനും ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ് . ജോലി നഷ്ടപ്പെട്ട തിരിച്ച് വരുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം നൽകാൻ ബജറ്റിൽ ഒന്നര ലക്ഷം രൂപ വകയിരുത്തുന്നു .
കുണ്ടറ അണ്ടിക്കമ്പനി മുതൽ പരിയാരം മെഡിക്കൽ കോളേജ് വരെ നീളുന്ന ആന്തൂർ സാജൻ സ്മാരക വ്യവസായ ഇടനാഴി ഈ ബജറ്റ് വിഭാവനം ചെയ്യുന്നു . നാടിന്റെ സർവ്വതോൻമുഖമായ വികസനം സാധ്യമാകുന്ന പുതിയ വ്യവസായ ഇടനാനാഴിക്ക് ബജറ്റിൽ 300 കോടി നീക്കി വെക്കുന്നു .

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ.. സുരേഷ് തിരിഞ്ഞുനോക്കി.. അതാ മുറ്റത്തൊരു മൈന
സാർ , സാംസ്കാരിക കേരളം ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത് .
സാർ , വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളുടെ പ്രതിമ കോഴിക്കോട് നിർമ്മിക്കാൻ 84 കോടി രൂപ ബജറ്റിൽ നീക്കി വെക്കുന്നു .

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണ് . അടൂർ ഗോപാലകൃഷ്ണൻ ചെയർമാനും ഡോ. അരുൺ കുമാർ കൺവീനറുമായി പുതിയ നവോത്ഥാന സമിതിക്ക് സർക്കാർ രൂപം നൽകുന്നു . ബജറ്റിൽ 6 കോടി രൂപ നീക്കി വെക്കുന്നു .
സാർ , കേരളം നേരിടുന്ന സങ്കീർണമായ പ്രശ്നമാണ് ബ്രാഹ്മണിക്കൽ ഹെജിമണി എന്ന് ഈ സർക്കാർ തിരിച്ചറിയുന്നു . അടുത്ത കലോത്സവം മുതൽ ബീഫ് ബിരിയാണി വിളമ്പാൻ 4 കോടി നീക്കി വെക്കുന്നു .

അന്താരാഷ്ട്ര സമാധാന സമ്മേളനം തിരുവനന്തപുരത്ത് വച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കും . അതിനായി 10 കോടി രൂപ മാറ്റിവെക്കുന്നു .
സാർ , ഈ സർക്കാർ യുവാക്കളുടെ നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ് . യുവാക്കളുടെ നവീന ചിന്തകളും ആശയങ്ങളും കടമെടുക്കാൻ സംസ്ഥാന യുവജന കമ്മീഷന് 50 കോടി അനുവദിക്കുന്നു .

സാർ , ഈ സർക്കാർ അതിവേഗം കുതിക്കാൻ പുതിയ വാഹനങ്ങൾ ആവശ്യമാണ് . അമേരിക്കൻ സാമ്രാജ്യത്വ വാഹനങ്ങൾ വാങ്ങാൻ 200 കോടി നീക്കിവെക്കുന്നു . പ്രതിപക്ഷ നേതാവിനും പുതിയ കാർ നൽകുന്നതോടെ ഈ സംസ്ഥാനത്ത് വികസന കാര്യത്തിൽ പുതിയൊരു ഐക്യ നിര രൂപപ്പെടും എന്ന് ഈ ബജറ്റ് പ്രത്യാശിക്കുകയാണ് സാർ .
സാർ , മദ്യനിരോധനമല്ല മറിച്ച് മദ്യത്തിനെതിരായ പ്രചാരണത്തിലൂടെ ഉപയോഗം കുറയ്ക്കുകയാണ് സർക്കാർ നയം . മദ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് 5 ലക്ഷം രൂപ നീക്കി വെക്കുന്നു .

സാർ , കെഎസ്‌ആർറ്റിസിയെ 2050 ആകുമ്പോഴേക്കും ലാഭത്തിലാക്കാൻ വേണ്ട പദ്ധതികൾ സർക്കാർ വിഭാവനം ചെയ്യുന്നു . ഇതിലേക്കായി 2 കോടി നീക്കി വക്കുന്നു .
സാർ , വിനോദ സഞ്ചാര മേഖലക്ക് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത് . “മൂന്നാറിലേക്കൊരു സ്വപ്ന സഞ്ചാരം ” എന്ന പദ്ധതി ബജറ്റിൽ വിഭാവനം ചെയ്യുന്നു . വീട്ടിൽ ശല്യമായ പ്രായമായ അമ്മാവന്മാരെ സൗജന്യമായി മൂന്നാർ കാണിക്കുന്ന പദ്ധതിയാണിത് . ഓരോ അമ്മാവനും 14 തോർത്തും ആയുർവേദ തിരുമ്മും കെടിഡിസി നൽകുന്നതാണ് . ഇതിലേക്കായി കിഫ്ബിയിൽ നിന്നും 10 കോടി നീക്കി വെക്കുന്നു .
സാർ , വരവും ചിലവും തമ്മിൽ ഒരു ബന്ധവുമില്ലെങ്കിലും കേന്ദ്രം അനുവദിക്കുന്ന പക്ഷം വായ്പ എടുത്ത് പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കും .
വൈലോപ്പിള്ളിയുടെ വാഴക്കുലയിൽ നിന്ന് ചില വരികൾ ഉദ്ധരിച്ചു കൊണ്ട് ഈ ബജറ്റ് ഞാൻ കേരള നിയമസഭയുടെ മേശപ്പുറത്ത് വക്കുന്നു
“അപരാന്നത്തിന്‍റെ അനന്തപഥങ്ങളിൽ
ആകാശനീലിമയിൽ അവൻ നടന്നകന്നു,
ഭീമനും യുധിഷ്ഠിരനും ബീഡി വലിച്ചു…
സീതയുടെ മാറ് പിളർന്ന് രക്തം കുടിച്ചൂ ദുര്യോധനൻ,
ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്.
അമ്പലത്തിന്‍റെ അകാൽവിളക്കുകൾ
തെളിയുന്ന സന്ധ്യയിൽ അവൾ അവനോട്
ചോദിച്ചു,ഇനിയും നീ ഇതുവഴി വരില്ലേ,
ആനകളേയും തെളിച്ച് കൊണ്ട്?”

shortlink

Related Articles

Post Your Comments


Back to top button