Latest NewsNewsIndia

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സുപ്രീംകോടതിയില്‍

ഡൽഹി: യുഎസ് ആസ്ഥാനമായുള്ള ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അദാനി എന്റര്‍പ്രൈസസ് സുപ്രീം കോടതിയില്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ഓഹരികളില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനും സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സനുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ എംഎല്‍ ശര്‍മ്മയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്.

സര്‍വ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതാണ് ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനം

ആന്‍ഡേഴ്‌സണെതിരെ നടപടിയെടുക്കണമെന്നും അദാനി ഗ്രൂപ്പിന്റെ കമ്പനികളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ശര്‍മ്മ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. നിരപരാധികളായ നിക്ഷേപകരെ കബളിപ്പിച്ചതിന് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും സുപ്രീംകോടതിയിൽ നൽകിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button