Latest NewsKeralaNews

‘മുലയൂട്ടാൻ ഇനി ഞങ്ങളെന്ത് ചെയ്യും?’: ധർമ്മ സങ്കടം തുറന്ന് പറഞ്ഞ് ട്രാൻസ് ദമ്പതികൾ സിയയും സഹദും

രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌മെൻ അമ്മയെന്ന വിശേഷണത്തോടെ ചരിത്രത്തിലേക്ക്‌ നടന്നുകയറാനൊരുങ്ങുകയാണ്‌ സഹദ്‌. പെണ്ണിലേക്കുള്ള യാത്രയെ പാതിവഴിയിൽ നിർത്തി സിയ പവലെന്ന ജീവിതപങ്കാളിയുമുണ്ട്‌ ഈ വിപ്ലവത്തിനൊപ്പം. കൺമണിയുടെ പിറവിക്കുശേഷം പത്തുമാസം ചുമന്ന അമ്മ അച്ഛനായും അച്ഛൻ അമ്മയായും പകർന്നാട്ടം നടത്തുകയെന്ന അപൂർവതയ്ക്കാണ് കേരളം സാക്ഷിയാകാൻ പോകുന്നത്. കുഞ്ഞ് എന്ന സ്വപ്നം സാക്ഷാത്കരിക്കുമ്പോഴും ഇവരെ ധർമ്മസങ്കടത്തിലാക്കുന്ന ഒന്നാണ് കുഞ്ഞിനെ മുലയൂട്ടുക എന്നത്. മുലയൂട്ടാൻ തങ്ങൾ എന്ത് ചെയ്യുമെന്ന ആശങ്ക പങ്കുവെയ്ക്കുകയാണ് ഇവർ.

‘ആശുപത്രിയിൽ നിന്നും പോകുന്നത് വരെ മിൽക്ക് ബാങ്കിൽ നിന്നും പാല് റെഡിയാക്കാം എന്നാണ് പറയുന്നത്. അതും ബുദ്ധിമുട്ടാണ്. എന്താകുമെന്ന് അറിയില്ല. ഡോക്ടർമാർ എന്തെങ്കിലും വഴി പറഞ്ഞ് തരും. എന്റെ കുടുംബം ഒന്നും കൂടെയില്ല. സഹദിന്റെ കുടുംബം കൂടെയുണ്ട്. ആദ്യം ഒന്നും പുറത്ത് പറയണ്ട എന്നായിരുന്നു കരുതിയിരുന്നത്’, സിയ പറയുന്നു.

തീർത്തും അവിശ്വസനീയമെന്ന്‌ തോന്നാവുന്ന കഥയാണ്‌ തിരുവനന്തപുരം സ്വദേശിയായ സഹദും മലപ്പുറത്തുകാരിയായ സിയ പവലും ലോകത്തോട്‌ പറയുക. സഹദിനെ ഈ മാസം 13ന്‌ ആശുപത്രിയിൽ പ്രവേശിപ്പിക്കും. മാർച്ച്‌ ആദ്യവാരത്തിലാവും പ്രസവം. സ്വാഭാവിക രീതിയിലായിരുന്നു സിയാദിന്റെ ഗർഭധാരണം.

‘ആണായാലും പെണ്ണായാലും ഒരേ സന്തോഷത്തോടെ ഞങ്ങൾ ഏറ്റുവാങ്ങും. ഭാവി ജീവിതത്തിൽ അവർ ലിംഗമാറ്റം തെരഞ്ഞെടുത്താലും ആഗ്രഹത്തിനൊപ്പം ഞങ്ങളുണ്ടാവും. മതവും ജാതിയും ലിംഗവിവേചനവും ഇല്ലാതെ കുഞ്ഞ്‌ വളരട്ടെ’, ഇരുവരും പറയുന്നു.

ദത്തെടുക്കുന്നതിലുള്ള സങ്കീർണമായ നിയമനടപടികളാണ്‌ സ്വാഭാവിക ഗർഭധാരണത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള അന്വേഷണത്തിന്‌ ഈ പങ്കാളികളെ പ്രേരിപ്പിച്ചത്‌. സഹദ്‌ മാറിടം ശസ്‌ത്രക്രിയയിലൂടെ നീക്കിയിരുന്നു. പ്രസവശേഷം സഹദിന്റെ ഗർഭപാത്രം നീക്കം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button