Latest NewsKeralaNews

മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ധനമന്ത്രി: മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി കോപ്പിയടിച്ച് പിണറായി സർക്കാർ?

തിരുവനന്തപുരം: മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസം​ഗത്തിൽ ധനമന്ത്രി കെ എൻ ബാല​ഗോപാൽ. ഇതിനായി 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഉല്പാദിപ്പിക്കാൻ സാധ്യതയുള്ള ഉല്പന്നങ്ങൾ കണ്ടെത്താനും ഉല്പാദനം പിന്തുണയ്ക്കാനുമുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണ്. പദ്ധതിയുടെ രൂപീകരണത്തിൽ ബന്ധപ്പെട്ട സംരംഭക ​ഗ്രൂപ്പുകളുടെയും ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്നുണ്ട്. കേരളത്തിലെ കാർഷിക മൂല്യവർധിത ഉല്പന്നങ്ങളുണ്ടാക്കുന്ന സ്റ്റാർട്ടപ്പുകൾക്കും മെയ്ക്ക് ഇൻ കേരളയിലൂടെ പിന്തുണ നൽകും.

അതേസമയം, കേന്ദ്ര അസർക്കാരിന്റെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി കോപ്പിയടിച്ചാണോ കേരളം പുതിയ പദ്ധതി വികസിപ്പിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. സംരംഭകത്വത്തിന് ഊര്‍ജം പകരാന്‍ ഉദ്ദേശിച്ചുള്ള മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതു കേവലം ഉല്‍പാനമേഖലയിലെ വളര്‍ച്ച മാത്രമല്ല, എല്ലാ മേഖലയുടെയും വളര്‍ച്ചയാണ്. അതേ പാതയിലൂടെയാണ് കേരളവും മെയ്ക്ക് ഇൻ കേരള പദ്ധതി വികസിപ്പിക്കുന്നതെന്നാണ് സൂചന.

അതേസമയം, വികസന പദ്ധതികള്‍ക്കായി ബജറ്റില്‍ കൂടുതല്‍ തുക ബജറ്റില്‍ വികസന പദ്ധതികള്‍ക്കായി കൂടുതല്‍ തുക അനുവദിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് 60,000 കോടിയുടെ വികസനം. വിഴിഞ്ഞം റിങ് റോഡിന് 1000 കോടിയും അനുവദിച്ചു. ആരോഗ്യ രംഗത്തെ പുരോഗതിക്കായി 25 നഴ്‌സിങ് കോളജുകള്‍ക്കായി 20 കോടി വകയിരുത്തിയിട്ടുണ്ട്. വയനാട്, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 25 ആശുപത്രികളോട് ചേര്‍ന്ന് നഴ്‌സിങ് കോളജുകള്‍ തുടങ്ങാന്‍ 20 കോടി അനുവദിച്ചു. തീരദേശ വികസനത്തിന് 110 കോടി തീരസംരക്ഷണത്തിന് 10 കോടി ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ 1 കോടിയും അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button