KeralaLatest NewsNews

പകരം വെക്കാനില്ലാത്ത പ്രതിഭ: വാണി ജയറാമിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഗായിക വാണി ജയറാമിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഗായിക പത്മഭൂഷൻ വാണി ജയറാമിന്റെ നിര്യാണം ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടമാണെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി.

Read Also: വനിതാ നേതാവിനയച്ച അശ്‌ളീല മെസേജ് പോയത് പാർട്ടി ഗ്രൂപ്പിൽ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയായ നേതാവ് വിവാദത്തിൽ

പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്നു വാണി ജയറാം.19 ഭാഷകളിൽ അവരുടെ സംഗീതം രാജ്യം കേട്ടു. 1000 ത്തോളം ഗാനങ്ങളിലൂടെ ഇന്ത്യക്കാരുടെ ഹൃദയം കവരാൻ വാണി ജയറാമിന് സാധിച്ചു. മലയാളികൾക്കും അവർ ഏറെ പ്രിയങ്കരിയാണ്. വാണി ജയറാമിന്റെ വിയോഗത്തിൽ അവരുടെ കുടുംബത്തിന്റെയും ആരാധകരുടേയും ദുഖത്തിൽ പങ്കുചേരുന്നതായും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മലയാളം, തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, ബംഗാളി, കന്നഡ, ഗുജറാത്തി, തുടങ്ങി ഇരുപതോളം ഇന്ത്യൻ ഭാഷകളിൽ പതിനായിരത്തിലേറെ പാട്ടുകൾ പാടിയിട്ടുണ്ട്.

Read Also: വന്യജീവികളെ തുരത്താന്‍ ബജറ്റിൽ വകയിരുത്തിയത് 50.85 കോടി; അപര്യാപ്തമെന്ന് പരാതി, വനംവകുപ്പ് സമർപ്പിച്ചത് 400 കോടി പദ്ധതി

shortlink

Related Articles

Post Your Comments

Related Articles


Back to top button